National News

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

  • 24th October 2023
  • 0 Comments

ഡൽഹിയിൽ ശൈത്യകാലം ആരംഭിച്ചതോടെ അന്തരീക്ഷ മലിനീകരണം രൂക്ഷം. വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിൽ എത്തിയെന്ന് റിപ്പോർട്ടുകള്‍. 266 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക.പൊതു ഇടങ്ങളിൽ വാട്ടർ സ്പ്രേ ഉപയോഗിക്കാൻ ഡൽഹി സർക്കാർ നിർദേശം നൽകി. എട്ടിടങ്ങളെ കൂടി പുതുതായി വായു മലിനീകരണ ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുത്തി. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.പഞ്ചാബ്, ഹിമാൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നതിനാൽ സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യത.വായു […]

National News

വായുമലിനീകരണം; സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടക്കാനൊരുങ്ങി ഡൽഹി സർക്കാർ

  • 2nd December 2021
  • 0 Comments

ഉയർന്ന വായു മലിനീകരണം മൂലം സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടക്കാനൊരുങ്ങി ഡൽഹി സർക്കാർ. ന​ഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചതിൽ ഡൽഹി സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചതിനു പിന്നാലെയാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ അടയ്ക്കുന്ന സ്കൂളുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ തുറക്കില്ലെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ​ഗോപാൽ റായ് അറിയിച്ചു. ‘വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെടുമെന്ന് കരുതിയാണ് ഞങ്ങൾ സ്കൂളുകൾ തുറന്നത്. എന്നാൽ വായു മലിനീകരണ തോത് വീണ്ടും ഉയർന്നിരിക്കുകയാണ്. അതിനാൽ ഇനിയൊരു […]

National News

അന്തരീക്ഷ മലിനീകരണം; ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയാറാണെന്ന് സുപ്രിംകോടതിയിൽ ഡൽഹി സർക്കാർ

  • 15th November 2021
  • 0 Comments

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ തയാറെന്ന് സുപ്രിംകോടതിയിൽ ഡൽഹി സർക്കാർ. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം. സ്ഥിതി ഗരുതരമാണെന്നും വീടിനുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട അവസ്ഥയിലാണെന്നും ചീഫ്ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. വായുനിലവാരം മെച്ചപ്പെടത്താനുള്ള അടിയന്തരമായ നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. കര്‍ഷകര്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുകൊണ്ടാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയതെന്ന കേന്ദ്രസര്‍ക്കാരിന്‍റെയും ഡല്‍ഹി സര്‍ക്കാരിന്‍റെയും […]

National News

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു

  • 14th November 2021
  • 0 Comments

ഡൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 380ലെത്തി.മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു. ‘മലിനീകരണം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. വ്യവസായ മേഖലയും പൊതുജനങ്ങള്‍ക്കും ഇത് ബാധകമാണ്. അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും മലിനീകരണം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും മാസത്തില്‍ ഒരു ദിവസമെങ്കിലും നിങ്ങളുടെ യാത്രാരീതി മാറ്റണം’. മനീഷ് സിസോദിയ […]

വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഓര്‍ഡിന്‍സ്; അഞ്ചുവര്‍ഷം തടവും ഒരു കോടി രൂപ പിഴയും ലഭിച്ചേക്കാം

  • 29th October 2020
  • 0 Comments

രാജ്യം നേരിടുന്ന ഗുരുതരപ്രശ്‌നമായ വായു മലിനീകരണം തടയാന്‍ മലിനീകരണം സൃഷ്ടിക്കുന്നത് അഞ്ച് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ്. ബുധനാഴ്ച രാത്രി രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. രാജ്യ തലസ്ഥാനത്തും (എന്‍സിആര്‍) ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുമായി വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു. 18 അംഗ കമ്മീഷന് നേതൃത്വം നല്‍കുന്നത് മുഴുവന്‍ സമയ ചെയര്‍പേഴ്‌സണാണ്. അദ്ദേഹം സര്‍ക്കാരിന്റെ സെക്രട്ടറിയോ അല്ലെങ്കില്‍ […]

error: Protected Content !!