Trending

ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ;ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കും

  • 8th October 2023
  • 0 Comments

ന്യൂഡൽഹി∙ ഹമാസിനെതിരെ ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിക്കുകയും സംഘർഷം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ, ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. അവിടെ നിന്ന് തിരിച്ചുള്ള സർവീസുകളും നടത്തില്ല. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണ് കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ […]

Kerala

കാ‍ർ​ഗോ ഹോളിൽ പുക കണ്ടത്തിനെ തുട‍‍‍‍ർന്ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കി

  • 27th September 2023
  • 0 Comments

കണ്ണൂർ: കോഴിക്കോട് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കി. കാർഗോ ഹോളിൽ പുക കണ്ടതിനെ തുടർന്നാണ് വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേകളിൽ പണി നടക്കുന്നതിനാലാണ് കണ്ണൂരിൽ വിമാനം ഇറക്കേണ്ടി വന്നത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

Kerala News

എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്റെ അതിക്രമം;പ്രതിക്കെതിര ലുക്ക് ഔട്ട് നോട്ടീസ്

  • 6th January 2023
  • 0 Comments

വിമാനത്തിൽ സഹയാത്രികക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി ശങ്കർ മിശ്രക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. വ്യാജ മേല്‍വിലാസമാണ് പ്രതി പൊലീസിന് നല്‍കിയത്. മുംബൈയില്‍ ബന്ധു വാടകയ്ക്ക് താമസിക്കുന്ന വിലാസമാണ് സ്വന്തം മേല്‍വിലാസമായി പ്രതി നല്‍കിയത്. ഇയാള്‍ താമസിക്കുന്നത് ലക്നൌവിലെന്ന് ബന്ധുക്കള്‍ പറഞ്ഞു.കേസിലെ പ്രതിയായ ശങ്കർ മിശ്ര ഒരു അമേരിക്കൻ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡൻ്റാണ്. മുംബൈയിൽ എത്തിയ ദില്ലി പൊലീസ് സംഘത്തിന് ഇയാളെ കണ്ടെത്താനായിട്ടില്ല. എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. […]

error: Protected Content !!