സാങ്കേതിക തകരാർ,ആശങ്കയുടെ രണ്ടര മണിക്കൂർ, ഒടുവിൽ ആശ്വാസ ലാൻഡിംഗ്,യാത്രക്കാർ സുരക്ഷിതർ
സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട്ടുനിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് രാവിലെ 9.44-ന് ടേക്ക്ഓഫ് ചെയ്ത വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി.സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു അടിയന്തരമായി ലാൻഡ് ചെയ്യാൻ തിരിച്ചുവിട്ട വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമായിരുന്നു ലാന്‍ഡിങ് നടത്തിയത്. ഇതിനായി വിമാനം 11 തവണ ചുറ്റി പറന്നു.കരിപ്പൂരിൽനിന്ന് ഉയർന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 385 വിമാനം […]