മുബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി
മുബൈ തീരത്ത് അറബിക്കടലിന് സമീപം പതിവ് പട്രോളിംഗിനിടെ ഇന്ത്യൻ നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു.അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് (ALH) അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ പട്രോളിംഗ് കപ്പൽ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ മൂന്ന് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹെലികോപ്പ്റ്ററുമായി പതിവ് പെട്രോളിംഗ് നടത്തുന്നിടെയാണ് അപകടം നടന്നത് .ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് ക്രൂ അംഗങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അരുണാചൽ […]
