കേരളത്തിന് എയിംസ് അനുവദിക്കണം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചക്കാണ് കൂടിക്കാഴ്ച നടക്കുക. കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ മന്ത്രി നഡ്ഡക്ക് സമര്‍പ്പിക്കും. എയിംസ് അനുവദിക്കണമെന്നത് കേരളത്തിന്റെ വളരെ കാലമായുള്ള ആവശ്യമാണ്.