National News

ബിഹാറില്‍ നാല് എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു

  • 29th June 2022
  • 0 Comments

ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ ബിഹാറിലെ അഞ്ച് എംഎല്‍എമാരില്‍ നാലു പേരും ആര്‍ജെഡിയില്‍ ചേര്‍ന്നു. ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരും ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ഒവൈസിയുടെ പാര്‍ട്ടിക്ക് ബിഹാറില്‍ അവേശേഷിക്കുന്നത് ഒരു എംഎല്‍എ മാത്രമായി. എഐഎംഐഎം എംഎല്‍എമാരായ ഷാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് റുകുനുദ്ദീന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവും ആര്‍ജെഡി മേധാവിയുമായ തേജസ്വി യാദവില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. എഐഎംഐഎമ്മില്‍ ഇനി അവശേഷിക്കുന്ന ഒരു എംഎല്‍എ അക്തറുല്‍ ഇമാം പാര്‍ട്ടി […]

National News

ബംഗാളില്‍ അബ്ബാസ് സിദ്ധിഖിയെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍; ലക്ഷ്യം സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തെ ഉവൈസിയടക്കമുള്ള മഹാസഖ്യമാക്കി മാറ്റുക

  • 15th January 2021
  • 0 Comments

ബംഗാളില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള മതപണ്ഡിതന്‍ അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ച് ദിവസങ്ങള്‍ കഴിയുമ്പോളാണ് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനടക്കമുള്ള നേതാക്കളാണ് അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ചത്. സഖ്യത്തില്‍ ചേരുന്നതിന് ചില നിബന്ധനകള്‍ അബ്ബാസ് സിദ്ധിഖി മുന്നോട്ട് വെച്ചു. അബ്ബാസ് സിദ്ധിഖിയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. സിപിഐഎമ്മും കോണ്‍ഗ്രസും അബ്ബാസ് സിദ്ധിഖി നയിക്കുന്ന ഉവൈസിയുടെ പാര്‍ട്ടിയടക്കമുള്ള ഗ്രൂപ്പുകളും […]

National News

ബംഗാളിലെത്തി മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി ഉവൈസി; നീക്കം അതീവ രഹസ്യമായി

  • 3rd January 2021
  • 0 Comments

പശ്ചിമ ബംഗാളില്‍ അതീവ രഹസ്യമായി സന്ദര്‍ശനം നടത്തി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബംഗാളില്‍ എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ബംഗാളിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ഉവൈസി ബംഗാളില്‍ എത്തിയതെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന ആശങ്കയുള്ളതിനാലാണ് അതീവ രഹസ്യമായി എത്തിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ‘വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നതിനാല്‍ കൂടിക്കാഴ്ച രഹസ്യമായി സൂക്ഷിക്കാന്‍ അസദുദ്ദീന്‍ ഉവൈസി […]

National News

ഹൈദരാബാദില്‍ ടി ആര്‍ എസിന് വന്‍ മുന്നേറ്റം; അടിപതറി ബി ജെ പി

  • 4th December 2020
  • 0 Comments

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് 63 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം 43 സീറ്റുകളില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ എ.ഐ.എം.ഐ.എമ്മുമാണ് ലീഡ് ചെയ്യുന്നത്. നേരത്തെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബി.ജെ.പിയായിരുന്നു മുന്നില്‍. 150 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 മണ്ഡലങ്ങള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 9ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 […]

‘മോദിയ്ക്ക് പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയാണെന്ന് തോന്നും; ട്രംപിനെ മാത്രമേ ഇനി വിളിക്കാനുള്ളൂ’; ബിജെപിക്കെതിരെ പരിഹാസവുമായി ഉവൈസി

  • 29th November 2020
  • 0 Comments

ദേശീയ നേതാക്കളെ ഉള്‍പ്പെടെ നിരത്തി ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണം നടത്തുന്ന ബി.ജെ.പിയെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഉവൈസിയുടെ പാര്‍ട്ടിക്കെതിരെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈദരാബാദ് ബി.ജെ.പിയിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനെയും അദ്ദേഹം പരിഹസിച്ചു. ഇനി കേവലം ഒരു മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് ഡൊണാള്‍ഡ് ട്രംപിനെ മാത്രമേ ബി.ജെ.പി ഇറക്കാന്‍ ബാക്കിയുള്ളൂവെന്നും ഉവൈസി പറഞ്ഞു. ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി. പ്രചരണത്തിന് ബി.ജെ.പിയുടെ നേതാക്കള്‍ നല്‍കുന്ന പ്രാധാന്യം കണ്ടിട്ട് […]

ഉവൈസി മറ്റൊരു ജിന്ന; ബിജെപിയുടെ കളിപ്പാവയെന്നും ഉര്‍ദു കവി മുനവര്‍ റാണ

  • 14th November 2020
  • 0 Comments

ബിജെപിയുടെ കളിപ്പാവയാണ് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയെന്ന് ഉര്‍ദു കവി മുനവര്‍ റാണ. ഉവൈസിയെ പോലുള്ള നേതാക്കള്‍ രാജ്യത്തെ മുസ്ലീങ്ങളെ ഭിന്നിപ്പിക്കുകയാണ്. മറ്റൊരു മുഹമ്മദലി ജിന്നയാണ് ഉവൈസിയെന്നും മുനവര്‍ റാണ പറഞ്ഞു. രാജ്യത്തെ മുസ്ലീങ്ങള്‍ ഉവൈസിയെ പോലുള്ള നേതാക്കളെ തിരിച്ചറിയും. ഇത്തരത്തിലുള്ള നേതാവിന വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും മുനവര്‍ റാണ കുറ്റപ്പെടുത്തി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റ് നേടിയിരുന്നു. മുസ്ലിങ്ങളുടെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിക്ക് എളുപ്പം ജയിക്കാവുന്ന രീതിയില്‍ ഉവൈസിയും പാര്‍ട്ടിയും പ്രവര്‍ത്തിച്ചുവെന്നാണ് റാണയുടെ വിമര്‍ശനം. […]

error: Protected Content !!