National News

രാഹുൽ ഗാന്ധി ഇന്ന് ഇ.ഡിക്കു മുന്നില്‍, അനുഗമിക്കാൻ പ്രവർത്തകർ കേസ് ആസൂത്രിതമായ കെട്ടുകഥയെന്ന് കെ സി വേണുഗോപാൽ,എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ

  • 13th June 2022
  • 0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇ.ഡിക്ക് മുന്നില്‍ ഹാജരാകും.രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇ ഡിക്ക് മുമ്പിലെത്തുക. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി ഇ ഡിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്തി മുൻ അധ്യക്ഷനൊപ്പം കോൺഗ്രസ് നേതാക്കളും ഇ ഡ‍ി ഓഫീസ് വരെ അണിനിരക്കാനാണ് തീരുമാനിച്ചിരുന്നത്. എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇ ഡി ഓഫീസിലേക്ക് […]

Kerala News

കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്;2018 മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ട്, വിശദമായ മറുപടി നല്‍കുമെന്ന് കെ വി തോമസ്

  • 11th April 2022
  • 0 Comments

പാര്‍ട്ടി വിലക്ക് ലംഘിച്ച് കണ്ണൂരിൽ നടന്ന സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി.അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കുമെന്ന് കെ വി തോമസ് പറഞ്ഞു . കോൺഗ്രസിനൊരു പാരമ്പര്യമുണ്ട്. പാർട്ടിയിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നും തോമസ് […]

Kerala News

പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല;പരമാവധി അപമാനിച്ചു,പോകുന്നത് സിപിഎമ്മിലേക്കല്ല സെമിനാറിലേക്ക്

  • 7th April 2022
  • 0 Comments

കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് എന്ന ആമുഖത്തോടെയാണ് സെമിനാറിൽ പങ്കെടുക്കുന്ന വിവരം കെ വി തോമസ് മാധ്യമങ്ങളെ അറിയിച്ചത്.സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായിമാര്‍ച്ച് മാസത്തില്‍ താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും സെമിനാറില്‍ പങ്കെടുക്കാനുള്ള താല്‍പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു. ശശി […]

National News

തെരെഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന

  • 12th March 2022
  • 0 Comments

പ്രവർത്തക സമിതിയിൽ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ഇതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തി. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ഡൽഹിയിൽ ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ പ്രവർത്തക സമിതി ചേരുന്നതിൽ മൗനം തുടരുകയാണ് […]

National News

ആറ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പാര്‍ട്ടി പോരില്‍ വലഞ്ഞ് കോണ്ഗ്രസ്

  • 22nd June 2021
  • 0 Comments

ബി.ജെ.പിയ്‌ക്കെതിരായ ദേശീയ തലത്തില്‍ ബദല്‍ സംവിധാനത്തിന് രാഷ്ട്രീയ കക്ഷികള്‍ തയ്യാറെടുക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലെ പോരില്‍ പുകഞ്ഞ് കോണ്‍ഗ്രസ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമായിരിക്കുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, കേരളം, അസം, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് നേതൃനിരയില്‍ വിള്ളലുണ്ടായിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയിലെ പ്രബലരായ നേതാക്കളാണ് ഏറ്റുമുട്ടുന്നത് എന്നതാണ് ഹൈക്കമാന്റിന് തലവേദന സൃഷ്ടിക്കുന്നത്. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലാണ് തര്‍ക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് […]

സംസ്ഥാനത്തെ കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമുണ്ടാവില്ല;കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും താരിഖ് അൻവർ

  • 27th December 2020
  • 0 Comments

സംസ്ഥാനത്തെ കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കും. അന്തിമറിപ്പോർട്ട് ഹൈക്കമാന്‍റിന് കൈമാറുമെന്നും താരിഖ് അൻവർ വ്യക്തമാക്കി. യുഡിഎഫ് ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്ന് പറഞ്ഞ താരിഖ് അൻവർ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും, ഇക്കാര്യം ചർച്ച നടത്താമെന്നും പറഞ്ഞു. കെപിസിസിയിൽ എത്തിയ താരിഖ് അൻവർ രാഷ്ട്രീയകാര്യസമിതി അംഗങ്ങളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുകയാണ്. നാളെ ഘടകകക്ഷി നേതാക്കളുമായും താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും. എംഎൽഎമാരെയും എംപിമാരെയും […]

അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി

  • 24th November 2020
  • 0 Comments

നവംബര്‍ 26ലെ അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി . പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പിസിസി പ്രസിഡന്റുമാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും കത്തയച്ചു. പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നതാണെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐഎന്റ്റിയുസി നടത്തുന്ന സമരത്തിന് എഐസിസി പിന്തുണ പ്രഖ്യാപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ഷകരേയും തൊഴിലാളികളേയും പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ തൊഴിലാളി സംഘടനകള്‍ 26ന് പണിമുടക്ക് നടത്തുന്നത്. […]

error: Protected Content !!