National News

നയിക്കാൻ ഖർഗേ,ആശംസയറിച്ച് തരൂർ

  • 19th October 2022
  • 0 Comments

24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍. . 7897 വോട്ടുകൾ നേടിയാണ് മല്ലികാർജുൻ ഖർഗേ ജയം സ്വന്തമാക്കിയത്.ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖ‍‍ർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ […]

National News

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്;ജയമുറപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ,തരൂരിന് ലഭിച്ചത് ആയിരത്തിലധികം വോട്ടുകൾ

  • 19th October 2022
  • 0 Comments

കോണ്‍ഗ്രസ് പ്രസിഡന്റ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. പുതിയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.ഖാര്‍ഗെ ഇതുവരെഏഴായിരത്തിലധികം വോട്ടുകളാണ് നേടിയത്.അതേസമയം, എതിർസ്ഥാനാർഥിയായ ശശി തരൂരിന് ലഭിച്ചത് ആയിരത്തിലധികം വോട്ടുകളാണ്.എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണുക. 68 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ൽ​നി​ന്നുള്ള ബാലറ്റുകൾ ഇന്നലെ തന്നെ ഡ​ൽ​ഹി​യി​ലെ എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു.

National News

ആത്മവിശ്വാസത്തോടെ ഖാർ​ഗെയും തരൂരും;കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

  • 17th October 2022
  • 0 Comments

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. 9308 വോട്ടര്‍മാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് മത്സരം.ബാലറ്റ് പേപ്പറ്റില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും, രണ്ടാമത് തരൂരിന്റെയും പേരാണുള്ളത്. സ്ഥാനാര്‍ത്ഥിമാരായ ഖാര്‍ഗെ കര്‍ണ്ണാടകത്തിലും, തരൂര്‍ കേരളത്തിലും വോട്ട് രേഖപ്പെടുത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ […]

National News

കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ തൃപ്തിയുള്ളവര്‍ തനിക്ക് വോട്ടുചെയ്യേണ്ടെന്ന് തരൂര്‍,വയനാട്ടില്‍ തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം

  • 13th October 2022
  • 0 Comments

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.2014, 2019 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് താന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ പാര്‍ട്ടിയില്‍ കുറേയേറെ ന്യൂനതകള്‍ നിലനില്‍ക്കുന്നതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.ഖാര്‍ഗെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും ചില നേതാക്കള്‍ അത്തരത്തിലല്ല […]

National News

മത്സരത്തില്‍ നിന്ന് പിന്‍മാറാനായി തരൂരിനെ സമീപിച്ചു;അദ്ദേഹം കേട്ടില്ല,മത്സരം നടക്കട്ടെ

  • 2nd October 2022
  • 0 Comments

മത്സരത്തില്‍ നിന്ന് പിന്‍മാറാനായി ശശി തരൂരിനെ സമീപിച്ചിരുന്നെനന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.സമാവായ സ്ഥാനാർത്ഥി ഉണ്ടാകുന്നത് ആണ് നല്ലതെന്ന് താൻ പറഞ്ഞു എന്നാൽ ജനാധിപത്യത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്ന് നിലപാടിലായിരുന്നു തരൂർ. അതുകൊണ്ട് മത്സരം നടക്കുന്നു- ഖാര്‍ഗെ വ്യക്തമാക്കി.എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ ആവശ്യ പ്രകാരമാണ് താന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബം മത്സരിക്കുന്നില്ല. അവർക്ക് സ്ഥാനാർത്ഥിയുമില്ല. എല്ലാവരുടെയും പിന്തുണയാണ് തനിക്ക് ഉള്ളത് ഗാർഗെ വ്യക്തമാക്കി.അതേസമയം […]

Kerala News

ഖാര്‍ഗെ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തിയുള്ള പരിചയ സമ്പന്നനായ മുതിര്‍ന്ന നേതാവെന്ന് ഉമ്മന്‍ ചാണ്ടി

  • 2nd October 2022
  • 0 Comments

പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവെന്ന നിലയിലും കേന്ദ്രത്തിലും കര്‍ണാടകയിലും മന്ത്രിയായും സംഘടനാ പ്രവര്‍ത്തന രംഗത്തും മികവ് തെളിയിച്ച അദ്ദേഹം എല്ലാവരേയും യോജിപ്പിച്ചും ഐക്യത്തോടെയും കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനും കൂട്ടായ്മക്കും ശ്രദ്ധേയമായ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കോണ്‍ഗ്രസ്സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നുവെന്നത് കോണ്‍ഗ്രസ്സിന്റെ ഉന്നതമായ ജനാധിപത്യ പാരമ്പര്യമാണ് […]

National News

ഔദ്യോഗിക സ്ഥാനാര്‍ഥിയില്ല,മത്സരം പാര്‍ട്ടിയെ ശക്തിപ്പെപ്പെടുത്താനെന്ന് തരൂർ,ആന്റണിയുടെ ഒപ്പ് ഖാര്‍ഗെക്ക്,ആരുടെയും ഒപ്പിന് പ്രത്യേകതയില്ലെന്നും തരൂർ

  • 30th September 2022
  • 0 Comments

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശശി തരൂര്‍ ജാര്‍ഖണ്ഡിലെ നേതാവ് കെ.എന്‍ ത്രിപാഠി എന്നിവര്‍ എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡ് പിന്തുണയോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്നത്.പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.തന്റെ സ്ഥാനാർഥിത്വം ലക്ഷക്കണക്കിന് പ്രവർത്തകരുടെ വികാരമാണ്. ഖർഗെ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇതൊരു […]

National News

മത്സരിക്കാൻ മല്ലികാർജുൻ ഖാർഗെയും;ഇന്ന് പത്രിക സമർപ്പിക്കും

  • 30th September 2022
  • 0 Comments

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെുപ്പിൽ മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയുടെ പേരും പരിഗണനയിൽ.ഇന്ന് രാവിലെ ദിഗ്‌വിജയ് സിംഗും മല്ലികാർജ്ജുൻ ഖാർഗെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുഖാർ​ഗെ ഇന്ന് ഉച്ചയ്ക്ക് 12ന് പത്രിക സമർപ്പിക്കും. ശശി തരൂരിനും ദ്വിഗ് വിജയ് സിങിനും പുറമേ മൂന്നാം സ്ഥാനാർഥിയായി ഖർഗെയും അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് അണിചേരും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്.ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനിടയിലാണ് മല്ലികാർജുൻ ​ഖാർഗെയോടും ഹൈക്കമാൻഡ് […]

National News

അധ്യക്ഷ തെരഞ്ഞെടുപ്പ്;ചർച്ചക്കായി എ.കെ ആന്റണി ഡൽഹിയിലേക്ക്

  • 27th September 2022
  • 0 Comments

അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി മുതിർന്ന നേതാവ് എ.കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി. നാളെ സോണിയാ ഗാന്ധിയുമായി ആന്റണി ചർച്ച നടത്തും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ വഴിമാറിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്റെ വിശ്വസ്തനായ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.അതേസമയം ബി.ജെ.പിക്ക് എതിരായ പോരാട്ടം നയിക്കാൻ കോൺഗ്രസിനേ സാധിക്കൂവെന്നും കോൺഗ്രസിന് പിന്നിൽ ഇടത് പക്ഷമടക്കം അണി നിരക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലികുട്ടി. രാഹുൽ ഗാന്ധിയുമായുള്ള ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച്ചക്ക് […]

Kerala News

മത്സരത്തിനുറച്ച് തരൂര്‍;കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട്

  • 26th September 2022
  • 0 Comments

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.പാലക്കാട് ജില്ലയില്‍ ഭാരത് ജോഡോ യാത്രാ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു തരൂര്‍. രാഹുല്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് കണ്ടാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു. പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി. മത്സരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്നുപേരും തന്നോട് […]

error: Protected Content !!