National News

പനീര്‍സെല്‍വത്തിന് വന്‍തിരിച്ചടി;പളനിസ്വാമി എ.ഐ.എ.ഡി.എം.കെ. ഇടക്കാല അധ്യക്ഷന്‍,എഐഎഡിഎംകെ ആസ്ഥാനത്ത് കൂട്ടത്തല്ല്

  • 11th July 2022
  • 0 Comments

ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷവും ഏറ്റുമുട്ടലും.ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി.സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.കൈകളില്‍ വടികളും മുദ്രാവാക്യവുമായി പനീര്‍സെല്‍വം അനുകൂലികള്‍ എ.ഐ.ഡി.എം.കെ. ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. മാത്രമല്ല, പാര്‍ട്ടി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളും അഗ്നിക്കിരയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.പളനിസ്വാമി വിളിച്ച യോ​ഗം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പനീർശെൽവം നൽകിയ ഹർജിയിൽ ഹൈക്കോടതി വിധിക്ക് മുന്നോടിയായിരുന്നു ഈ സംഘർഷമുണ്ടായത്.പളനിസ്വാമിപക്ഷം വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ […]

വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു; ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍

  • 6th November 2020
  • 0 Comments

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ ബി.ജെ.പിയുടെ വെട്രിവേല്‍ യാത്ര തമിഴ്‌നാട് പൊലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാക്കളായ എച്ച്.രാജ, സി.ടി രവി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവടരക്കം നൂറോളം ബി.ജെ.പി പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മഹാമാരി കാലത്ത് അനുമതിയില്ലാതെ യാത്ര നടത്തിയതിനാണ് മുരുകനെയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേല്‍ യാത്ര തടഞ്ഞ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊവിഡ് […]

error: Protected Content !!