കാലവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപെടുത്തുന്നു. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കേരളത്തിലെ നദീതടങ്ങളിലെ ജലവിഭവങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ ദ്വിദിന സിമ്പോസിയം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തത്തില്‍ (CWRDM) തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തത്തിന് ഇരയായ നമ്മുടെ സംസ്ഥാനത്ത് , കാലാവസ്ഥ മാറ്റത്തെ സുസ്ഥിരമായി പ്രതിരോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. കാലവര്‍ഷത്തിന്റെ ഇന്ത്യയിലെ പ്രവേശന കവാടമായ കേരളം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകായി മാറിയ […]
