ഒന്നുരണ്ട് ദിവസം മാംസം കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല;സ്വയം നിയന്ത്രിക്കാന്‍ കഴിയും ഹർജിക്കാരനോട് കോടതി
ജെയ്‌ന മതവിശ്വാസികളുടെ ആഘോഷങ്ങളുടെ ഭാഗമായി അറവുശാല പൂട്ടിയ നടപടിയെ ചോദ്യംചെയ്ത പരാതിക്കാരനോട് ഒന്നുരണ്ട് ദിവസം മാംസം കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നും കോടതി.അഹമ്മദാബാദ് ഹൈക്കോടതിയുടേതാണീ വിചിത്ര നടപടി.ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 24-31 വരേയും സെപ്റ്റംബര്‍ നാല് മുതല്‍ ഒന്‍പത് വരേയും അറവുശാല തുറക്കരുതെന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം.ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണ് കോര്‍പ്പറേഷന്റെ നടപടിയെന്ന് ഹർജിക്കാർ ആരോപിച്ചു.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അറവുശാല അടച്ചിടാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് […]