കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി അതിക്രമിച്ചുകയറി
തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചുകയറി ഭീഷണിമുഴക്കിയെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോകെതിരെ പരാതി. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ സെക്രട്ടേറിയേറ്റ് അനക്സ് 2 ലെ ഓഫീസിലാണ് അതിക്രമിച്ചു കയറിയത്. ആര്‍ഷോയ്ക്കെതിരേ കൃഷിവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയേറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ്ങിനിടെയാണ് ആര്‍ഷോ ബി. അശോകിനെ കാണാനെത്തിയത്. ഓണ്‍ലൈന്‍ യോഗത്തിനുശേഷം അഞ്ചുമണിയോടെ കാണാമെന്ന് ആര്‍ഷോയെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അശോക് അറിയിച്ചിരുന്നു. എന്നാല്‍ […]