National News

അഗ്നിപഥ് സ്‌കീമിനെതിരെ രാജ്യമെങ്ങും പ്രതിഷേധം; സേനാമേധാവികളുടെ യോഗം വിളിച്ച് രാജ്‌നാഥ് സിംഗ്

  • 18th June 2022
  • 0 Comments

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് സ്‌കീമിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. കരസേനാ മേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് വി ആര്‍ ചൗധരി, ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രിയുടെ വീട്ടില്‍ വച്ചാണ് നടക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, കേന്ദ്രയുവജനകാര്യ മന്ത്രാലയം പദ്ധതിയെക്കുറിച്ച് വന്‍ പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ […]

Kerala News

അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം; യൂസഫലിയുടെ പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് വിഡി സതീശന്‍

  • 18th June 2022
  • 0 Comments

കോര്‍പ്പറേറ്റ് ശൈലി സൈന്യത്തില്‍ കൂടി കൊണ്ട് വരാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് അഗ്നിപഥ് പദ്ധതിക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഗ്നിപഥ് പദ്ധതിയിലൂടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഒരു പുതിയ സംസ്‌കാരത്തിന് വഴി തെളിയിക്കുകയാണ്. ജോലിയില്‍ സ്ഥിരതയില്ലായ്മയാണ് കോര്‍പറേറ്റ് രീതി. ജോലിയിലെ സ്ഥിരതയില്ലായ്മ സൈന്യത്തില്‍ കൊണ്ടുവരുന്നത് അപകടകരമാണ്. സൈന്യത്തിന്റെ അച്ചടക്കത്തെയും ഇത് പ്രതികൂലമായി ബാധിക്കും. സൈന്യത്തില്‍ സ്വതന്ത്ര്യത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ തുടങ്ങിയ ഒരു രീതിയുണ്ട്. അതില്‍ കാലാനുസൃതമായ മാറ്റം വരുത്താം. എന്നാല്‍ […]

National News

യുവാക്കളുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്രത്തിന് അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി

  • 18th June 2022
  • 0 Comments

കഴിഞ്ഞവര്‍ഷം കാര്‍ഷിക നിയമം പിന്‍വലിച്ച ശേഷം രാജ്യത്തെ കര്‍ഷകരോട് മാപ്പ് പറഞ്ഞപോലെ ഇത്തവണ രാജ്യത്തെ യുവാക്കളോട് മോദിയ്ക്ക് മാപ്പ് പറയേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീം പിന്‍വലിക്കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി. കര്‍ഷകരുടെ പ്രക്ഷോഭം കാരണം പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതുപോലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമും പിന്‍വലിക്കേണ്ടി വരുമെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ‘ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന വാക്യത്തിലെ മൂല്യങ്ങളെ […]

Kerala News

അഗ്‌നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം, തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കള്‍ പ്രതിഷേധവുമായി രംഗത്ത്

  • 18th June 2022
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും വന്‍ പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് നൂറുകണക്കിന് യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന ഇവര്‍ രാവിലെ പത്തുമണിയോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ചു. ‘അഗ്‌നിപഥ്’ സ്‌കീം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും, ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. കോഴിക്കോട്ടും അഗ്‌നിപഥിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. കോഴിക്കോട്ട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റെയില്‍വേ സ്റ്റേഷനിലാണ് യുവാക്കളുടെ […]

National News

അഗ്നിപഥ്; പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം, സംവരണവും പ്രായപരിധിയില്‍ ഇളവും പ്രഖ്യാപിച്ചു, പ്രതിഷേധത്തില്‍ രണ്ട് മരണം

  • 18th June 2022
  • 0 Comments

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അഗ്‌നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. അഗ്‌നിവീറുകള്‍ക്ക് സേനകളില്‍ പത്ത് ശതമാനം സംവരണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കേന്ദ്ര സായുധ പോലീസ്, അസം റൈഫിള്‍സ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കാണ് സംവരണം ലഭിക്കുക. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്‌നീവീറുകള്‍ അപേക്ഷിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തെ പ്രായപരിധി ഇളവും ലഭിക്കും. നിയമനങ്ങളില്‍ അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിയമനങ്ങളില്‍ […]

National News

അഗ്നിപഥ് പദ്ധതി; തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍, കേന്ദത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

  • 16th June 2022
  • 0 Comments

അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിലും മധ്യപ്രദേശിലുമൊക്കെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ‘റാങ്കില്ല, പെന്‍ഷനില്ല.. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍’ രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ ഇരു വശങ്ങളില്‍ നിന്നും ഭീഷണി നേരിടുമ്പോള്‍ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ […]

National News

അഗ്‌നിപഥ് പദ്ധതിക്കെതിരെ ബീഹാറില്‍ വന്‍ പ്രതിഷേധം; റെയില്‍-റോഡ് ഗതാഗതം സ്തംഭിപ്പിച്ചു

  • 16th June 2022
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ‘അഗ്നിപഥ്’ പദ്ധതിക്കെതിരേ ബിഹാറില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. വിവിധ ജില്ലകളില്‍ റെയില്‍, റോഡ് ഗതാഗതം ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. ജഹാനാബാദില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യംചെയ്ത മറ്റ് യാത്രക്കാര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാനായി പോലീസ് ഇവര്‍ക്ക് നേരെ തോക്കു ചൂണ്ടി. നവാഡയില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. മുസഫര്‍പുരിലെ ഹൈവേയും ബക്സറിലെ റെയില്‍പ്പാളവും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. യുവാക്കള്‍ […]

error: Protected Content !!