കാശ് കൊടുത്താൽ സിനിമ നല്ലതാണെന്ന് പറയും; യുട്യൂബർമാർക്കെതിരെ ഗണേഷ് കുമാർ
ഒരു കോടി രൂപ കൊടുത്താൽ എത്ര മോശം സിനിമയെ പറ്റി നല്ലത് പറയാനും പൈസ കൊടുത്തില്ലെങ്കിൽ എത്ര നല്ല സിനിമയെ മോശമാകാനും കേരളത്തിൽ ആൾകാരുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതിനായി മലയാളത്തിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആൾക്കാരെ തിയേറ്ററിൽ കയറ്റി സിനിമയെ പറ്റി അനുകൂല അഭിപ്രായം പറയിപ്പിക്കുകയാണെന്നും അതിന് വേണ്ടി ഒരു ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഈ പ്രവർത്തി സർക്കാറിനും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും അറിയാമെന്നും […]
