ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ട്, കണക്കുകൾ പുറത്ത് വിടണം; കർണാടക സർക്കാരിനെതിരെ ബെംഗളുരു രൂപതാ ആർച്ച് ബിഷപ്പ്
തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബംഗളൂരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ . ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നല്കിയതിനാണ് തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുന്നതെങ്കിൽ താനിനിയും അത് തുടരുമെന്ന് മച്ചാഡോ പറഞ്ഞു. കൂടാതെ കൃസ്ത്യൻ സ്കൂളിൽ പഠിച്ച് മതം മാറിയ കുട്ടികളുടെ കണക്കുകൾ സർക്കാർ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവർത്തനനിരോധനനിയമത്തിൽ സൗജന്യം നൽകി മതം മാറ്റരുതെന്ന പരാമർശമുണ്ട്. സൗജന്യം നൽകുന്നത് നിർത്തുമോ എന്ന് മാധ്യമപ്രവർത്തകർ എന്നോട് ചോദിച്ചു. പാവപ്പെട്ടവരെ […]
