Kerala News

സർവകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

  • 12th August 2021
  • 0 Comments

സർവകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. വൈസ് ചാൻസലർമാർ തന്നെ ഇങ്ങനെയാരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സ്ത്രീധനത്തിന് എതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് തുടങ്ങിയത്. ഈ സത്യവാങ്മൂലം […]

Kerala News

സ്ത്രീധന നിരോധന നിയമം വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; സത്യവാങ്മൂലത്തില്‍ ഭാര്യയുടേയും ഭാര്യാപിതാവിന്റേയും ഒപ്പ് നിര്‍ബന്ധം

  • 24th July 2021
  • 0 Comments

സ്ത്രീധന നിരോധന നിയമം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആറു മാസത്തിലൊരിക്കല്‍ വകുപ്പ് മേധാവികള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് നല്‍കണം. സ്ത്രീധന പീഡന മരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടൊപ്പം ഹൈക്കോടതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയായ ഇന്ദിരാ രാജന്‍ നല്‍കിയ കേസില്‍ സര്‍ക്കാരിനോട് വിശദീകരണവും […]

Kerala News

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല; സർക്കാരിനോട് ഹൈക്കോടതി

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കേരളത്തില്‍ കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് തടസ്സമെന്താണെന്നും കോടതി ചോദിച്ചു. സ്ത്രീധന നിരോധന നിയമം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകയായ ഡോ. ഇന്ദിര രാജന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹരജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം നടപ്പാക്കണമെന്നത് നിയമത്തിലുള്ളതാണ്. അത് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് സര്‍ക്കാരിനോട് കോടതി ചോദച്ചത്. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും കോടതി സര്‍ക്കാരിന്റെ […]

Kerala News

സ്ത്രീധന ഗാർഹിക പീഡന കേസുകള്‍ നീണ്ടു പോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിൽ ; മുഖ്യമന്ത്രി’

  • 26th June 2021
  • 0 Comments

സംസ്ഥാനത്ത് സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു ഭാഗം ജീവിതം ബാക്കി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന നിലയാണ് കാണുന്നത്. ഇത്തരത്തില്‍ മാറേണ്ട നാടല്ല കേരളം. സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെടാനുള്ള നമ്പർ ഇതിനകം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തന്നെ പ്രത്യേക ചുമതല നല്‍കി നിയോഗിച്ചിട്ടുണ്ട്. കൂടാതെ […]

error: Protected Content !!