National News

അഴിമതിയിൽ മുങ്ങി നിൽക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിലാക്കാൻ ഗൂഢാലോചന നടത്തുന്നു; വിമർശനവുമായി അരവിന്ദ് കെജ്രിവാള്‍

  • 15th April 2023
  • 0 Comments

കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അടിമുടി അഴിമതിയിൽ മുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ അഞ്ഞടിച്ചത്. മദ്യ നയാ കേസിൽ താൻ അഴിമതിക്കാരനാണെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്രരിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെയാണ് കെജ്രിവാള്‍ വിമർശനവുമായി രംഗത്തെത്തിയത്. മദ്യ നയക്കേസിൽ നാളെ പതിനാന്ന് മണിക്കാണ് അരവിന്ദ് കെജ്രിവാൾ സിബിഐക്ക് മുമ്പാകെ ഹാജരാകുന്നത്. നരേന്ദ്ര മോദിയുടെ അഴിമതിയും ഭരണപരാജയവും […]

error: Protected Content !!