റാബീസ് വാക്സിനെടുത്ത പതിനാലുകാരന്റെ ശരീരം തളർന്നു; ആശുപത്രിക്കെതിരെ മാതാപിതാക്കൾ
ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിൽ റാബീസ് വാക്സിനെടുത്ത 14 കാരന്റെ ശരീരം തളർന്നതായി പരാതി. പൂച്ച മാന്തിയതിനെ തുടർന്നാണ് ചേർത്തല കരുവ സ്വദേശികളായ പ്രദീപ്കുമാറിന്റെയും അനിതയുടെയും ഏക മകനായ കാർത്തിക്കിനെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്.അവിടുന്ന് എടുത്ത രണ്ടാം ഡോസ് മുതലാണ് കാർത്തിക്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്. വാക്‌സിൻ പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടും വീണ്ടും വീണ്ടും കുട്ടിയിൽ കുത്തിവയ്പ് നടത്തുകയായിരുന്നുവെന്നു കുടുംബം ആരോപിക്കുന്നു. ‘വാക്‌സിനെടുത്തതിൽ പിന്നെയാണ് ഇങ്ങനെ ഉണ്ടാകുന്നത്. ആകെ തളർന്ന് പോവുകയായിരുന്നു. ആദ്യമായാണ് ഇങ്ങനെ […]
