ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; അമ്മക്കും മകൾക്കും ദാരുണാന്ത്യം;29 പേർക്ക് പരിക്ക്
ഡല്‍ഹി – ഗുരുഗ്രാം എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരിക്കെ നിരവധി യാത്രക്കാരുണ്ടായിരുന്ന ഡബില്‍ ഡക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. മായ എന്ന 25 വയസുകാരിയും മകള്‍ ദീപാലിയുമാണ് (6) മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിമിഷങ്ങള്‍ക്കകം ബസ് ഒന്നടങ്കം തീ വിഴുങ്ങി. അകത്ത് കുടുങ്ങിപ്പോയ യാത്രക്കാര്‍ പ്രാണരക്ഷാര്‍ത്ഥം നിലവിളിക്കുകയായിരുന്നു എന്ന് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടര്‍ 10ലുള്ള സിവില്‍ ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ […]
