ഇരുപത്തി ഒമ്പത് വർഷം പോലീസ് കസ്റ്റഡിയിൽ; ഹനുമാൻ വിഗ്രഹത്തിന് ഒടുവിൽ മോചനം
ബീഹാറിലെ ഭോജ്പൂരിൽ 29 വർഷമായി പോലീസ് കസ്റ്റഡിയിലായിരുന്ന ഹനുമാൻ വിഗ്രഹത്തിന് ഒടുവിൽ മോചനം. ജില്ലയിലെ പോലീസ് സ്റ്റേഷനിലെ സ്ട്രോങ്ങ് റൂമിൽ നിയമക്കുരുക്കുകളിൽ പെട്ട് സൂക്ഷിച്ചിരിക്കുകയായിരുന്ന വിഗ്രഹം വിട്ടുനൽകാൻ ബീഹാറിലെ കോടതി ഉത്തരവിടുകയായിരുന്നു. 1994 മെയ് 29 നാണ് സ്വർണം, വെള്ളി, ചെമ്പ്, ഈയം, നാകം, തകരം, ഇരുമ്പ്, രസം എന്നീ എട്ട് ധാതുക്കൾ ചേർത്ത് നിർമിച്ച ഹനുമാൻ വിഗ്രഹവും വിശുദ്ധ ബാർബർ സ്വാമിയുടെ വിഗ്രഹവും ഗുണ്ഡി ഗ്രാമത്തിലെ ശ്രീരംഗനാഥ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്. തുടർന്ന് ജ്ഞാനേശ്വർ […]
