അഫ്‌സ്പാ നിയമപ്രകാരം പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ചു; സംഘർഷം നേരിടാൻ നടപടിയുമായി മണിപ്പുർ സർക്കാർ
ക്രമസമാധാന പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തതിനെ തുടർന്ന് മണിപ്പൂരിനെ അഫ്‌സ്പാ നിയമപ്രകാരം സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു. തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഫ്‌സ്പാ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല. വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ വ്യാപകമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തിനായി സായുധ സേനയെ ഉപയോഗിക്കണമെന്നാണ് അഫ്‌സ്പാ സംബന്ധിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആയുധധാരികളെന്ന് സംശയിക്കുന്നവര്‍ മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ […]



