വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാര്‍ബര്‍ഗ് വൈറസ് ബാധ പടിഞ്ഞാറൻ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തു
വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാർബർഗ് വൈറസ് ബാധ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കുന്നതാണ് മാർബർഗ് വൈറസ് . ഗ്വക്കെഡോയിൽ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് രോഗബാധ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം നടത്തിയ പരിശോധനയിൽ എബോള നെഗറ്റീവായെങ്കിലും മാർബർഗ് പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേർ നിരീക്ഷണത്തിലാണ്. ഗിനിയൻ സർക്കാറും […]
