‘ഞാന്‍ അനുഭവിച്ച വേദന അവനുണ്ടാകരുത്’ ; കുഞ്ഞനുജനായി സഹായം അഭ്യര്‍ത്ഥിച്ച എസ്.എം.എ രോഗബാധിത അഫ്ര ഇനി കണ്ണീരോര്‍മ്മ
എസ്.എം.എ രോഗ ബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര (13) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയുടെ ആരോഗ്യനില മോശമായതിനാല്‍ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. തുടര്‍ന്ന് മുഹമ്മദിന് ചികിത്സ സഹായം ആവശ്യപ്പെട്ട് വീല്‍ചെയറില്‍ ഇരുന്ന് അഫ്റ നടത്തിയ അഭ്യര്‍ത്ഥന ഏറെ ശ്രദ്ധ നേടുകയും […]
