International News

‘ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു’; പ്രസ്താവനയിലൂടെ അറിയിച്ച് താലിബാന്‍

  • 30th August 2021
  • 0 Comments

അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കി ഭരണം ആരംഭിച്ചതിനു പിന്നാലെ അയല്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിര്‍ത്താനുള്ള നീക്കം ആരംഭിച്ച് താലിബാന്‍. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന. നേരത്തേ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന. അതേസമയം ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് കേന്ദ്രം വിസ നീട്ടി നല്‍കി. രണ്ടുമാസത്തേക്കാണ് വിസ നീട്ടി നല്‍കിയത്. […]

International News

ഡ്രോണാക്രമണവുമായി തിരിച്ചടിച്ച് അമേരിക്ക; കാബൂള്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചതായി സ്ഥിരീകരണം

  • 28th August 2021
  • 0 Comments

കാബുള്‍ വിമാനത്താവളത്തിലെ ചാവേര്‍ ബോംബാക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയാണ് അമേരിക്ക തിരിച്ചടിച്ചത്. കാബൂള്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് ലഭിക്കുന്ന വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്റെ കേന്ദ്രമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തിലെ മരണം 170 ആയി. കൊല്ലപ്പെട്ടവരില്‍ […]

National News

അഫ്ഗാനില്‍ നിന്നും കൂടുതല്‍ പേര്‍ ഡല്‍ഹിയിലെത്തി; വന്നവരില്‍ മലയാളിയും

  • 24th August 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ പേര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ മലയാളിയായ യുവതിയും. കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയാണ് സംഘത്തിലെ മലയാളി. 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 78 പേരുമായാണ് വിമാനം ഡല്‍ഹിയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വിമാനത്താവളത്തില്‍ തിരികെയെത്തിയ യാത്രക്കാരെ സ്വീകരിക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പൂര്‍ണമായും പാകിസ്ഥാന്റെ വ്യോമപാത ഉപേക്ഷിച്ച് ഇറാന്‍ വഴിയായിരുന്നു അഫ്ഗാനില്‍ നിന്ന് വിമാനം ഡല്‍ഹിയിലെത്തിയത്. കൂടുതല്‍ ഇന്ത്യക്കാരെ അഫ്ഗാനില്‍ നിന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാദൗത്യം ഇനിയും […]

International News

അഫ്ഗാനിലെ സേനാ പിന്മാറ്റത്തെ വീണ്ടും ന്യായീകരിച്ച് ജോ ബൈഡന്‍; അമേരിക്കയുടെ നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍

  • 23rd August 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തെ വീണ്ടും ന്യായീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍ അവകാശപ്പെട്ടു. അമേരിക്കയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം ‘ഈ തീരുമാനം ശരിയാണെന്നും യുക്തിപൂര്‍വമായതാണെന്നും ചരിത്രം അടയാളപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്നാണ് ബൈഡന്‍ സേനാ പിന്മാറ്റത്തെക്കുറിച്ച് പറഞ്ഞത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ പെട്ടെന്ന് തന്നെ അടിസ്ഥാനപരമായി ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി […]

International News

അഫ്ഗാനില്‍ നിന്നും ഇറാന്‍ വഴി തുര്‍ക്കിയിലേക്ക് അനിയന്ത്രിത പാലായനം; തടയിടാനൊരുങ്ങി തുര്‍ക്കിഷ് സര്‍ക്കാര്‍

  • 17th August 2021
  • 0 Comments

താലിബാന്‍ അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചടക്കിയതോടെ രാജ്യത്ത് നിന്നും തുര്‍ക്കിയിലേക്ക് കൂട്ടപ്പാലായനം നടക്കുന്നു. ഇറാന്‍ വഴിയാണ് തുര്‍ക്കിയിലേക്ക് അഫ്ഗാനികള്‍ പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്യുന്നത്. എന്നാല്‍ അഭയാര്‍ത്ഥി പ്രവാഹം അനിയന്ത്രിതമായതോടെ തുര്‍ക്കി സര്‍ക്കാര്‍ ആശങ്ക വ്യക്തമാക്കി രംഗത്തെത്തി. അഭയാര്‍ത്ഥി പ്രവാഹത്തെ തടയണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എര്‍ദൊഗാന്‍ നിര്‍ദ്ദേശം നല്‍കി. താലിബാന്‍ ഭരണം തുര്‍ക്കിയിലേക്ക് കൂടുതല്‍ പാലായനം നടക്കുന്നതിന് കാരണമാവുമെന്നാണ് തുര്‍ക്കി സര്‍ക്കാരിന്റെ വിലയിരുത്തല്‍. ‘ഇറാന്‍ വഴി അഫ്ഗാനിസ്താനിലേക്ക് വരുന്ന പാലായനത്തെ അഭിമുഖീകരിക്കുകയാണ് തുര്‍ക്കി. അഫ്ഗാനിസ്താനില്‍ നിന്നു തുടങ്ങി മേഖലയില്‍ സ്ഥിരത […]

error: Protected Content !!