International News

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1,000 കടന്നു, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം, സഹായവുമായി ഐക്യരാഷ്ട്രസഭ

  • 23rd June 2022
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ ബുധനാഴ്ച പുലര്‍ച്ചെ കിഴക്കന്‍ പര്‍വതപ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,000 കടന്നു. 1500-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള ദുഷ്‌കരമായ സാഹചര്യങ്ങളും മലഞ്ചെരിവുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. പല ജില്ലകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വാര്‍ത്താവിതരണസംവിധാനവും റോഡുകളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ എത്തിയിട്ടുണ്ട്. […]

error: Protected Content !!