International National News

അതി സാഹസികമായി എംബസി ഒഴിപ്പിച്ച് ഇന്ത്യ; അഫ്ഗാനില്‍ നിന്നും ഇന്ത്യന്‍ സംഘവുമായി വിമാനം ഗുജറാത്തിലെത്തി

  • 17th August 2021
  • 0 Comments

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് അതിസാഹസികമായി നയതന്ത്ര പ്രതിനിധികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘത്തെ ഒഴിപ്പിച്ച് ഇന്ത്യ. സദാസമയവും താലിബാന്റെ നിരീക്ഷണത്തിലായിരുന്നു കാബൂളിലെ ഇന്ത്യന്‍ എംബസി. എന്തും സംഭവിക്കാമെന്ന സാഹചര്യത്തിനിടയില്‍ നിന്നാണ് 140 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സുരക്ഷിതമായി കാബൂളില്‍ നിന്ന് തിരിച്ചെത്തിയത്. വിമാനത്താവളം തുറന്നതിനു പിന്നാലെ ഇന്ന് രാവിലെ കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ലാന്‍ഡ് ചെയ്തു. പാക് വ്യോമപാത ഒഴിവാക്കി ഇറാന്‍ വഴിയാണ് എയര്‍ ഇന്ത്യ വിമാനം യാത്ര ചെയ്തത്. ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും […]

International News

അഫ്ഗാനിലെ താലിബാന്‍ ഭീഷണിക്കിടെ ടെര്‍മ്മിസ് സൈനിക പ്രദേശത്ത് റഷ്യ ഉസ്ബക്കിസ്ഥാന്‍ സംയുക്ത സൈനികാഭ്യാസം

  • 3rd August 2021
  • 0 Comments

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീഷണിക്കിടെ ഉസ്ബക്കിസ്ഥാനിലെ ടെര്‍മ്മിസ് സൈനിക പ്രദേശത്ത് റഷ്യ – ഉസ്ബക്കിസ്ഥാന്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ 1500 ഓളം സൈനികര്‍ പങ്കെടുക്കും. ഉസ്ബക്കിസ്ഥാനിലെ സൈനികാഭ്യാസത്തിനു ശേഷം തജാക്കിസ്ഥാനിലും ഇരു സേനകളും സൈനികാഭ്യാസം നടത്തുന്നുണ്ട്. യു.എസ് സൈനിക പിന്മാറ്റത്തോടെ കലുഷിതമായ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നടത്തുന്ന ഈ സൈനികാഭ്യാസങ്ങള്‍ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ട്. അഫ്ഗാന്‍ പ്രതിസന്ധി മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാഭീഷണി ആയി മാറുമോ എന്ന് റഷ്യ ആശങ്കപ്പെടുന്നു. വടക്കന്‍ അഫ്ഗാനില്‍ […]

International

കാബൂളില്‍ ഇരട്ടസ്ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  • 17th September 2019
  • 0 Comments

കാബൂള്‍: അഫ്‍ഗാനിസ്ഥാന്‍ പ്രസിഡന്‍റ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് സമീപം സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്ക്. പ്രസിഡന്‍റ് അഷ്‍റഫ് ഗനി സുരക്ഷിതനാണെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സിനോട് സ്ഥിരീകരിച്ചു. കാബൂളിന് വടക്ക് ചരീക്കര്‍ എന്ന സ്ഥലത്ത് ആയിരുന്നു റാലി. ജനങ്ങള്‍ക്ക് ഇടയ്‍ക്ക് നിലയുറപ്പിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സെപ്റ്റംബര്‍ 28ന് അഫ്‍ഗാനിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് അഷ്‍റഫ് ഗനി മത്സരിക്കുകയാണ്. […]

error: Protected Content !!