Kerala

തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകന് കോവിഡ്

  • 19th June 2020
  • 0 Comments

തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം ശക്തമാകുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകനു കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രണ്ടു എം എൽ എമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി കെപി അൻപഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് സഹായ വിതരണത്തിന് ധര്‍മ്മപുരിയിലും ചെന്നൈയിലും മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അൻപഴകൻ. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിൽ രോഗം കൊടുക്കുന്ന സാഹചര്യത്തിൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്

Kerala

വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുള്ള അവധി ട്യൂഷൻ സെന്ററുകൾക്കും, മത സ്ഥാപനങ്ങൾക്കും ബാധകം : ബാലവകാശ കമ്മീഷൻ

സംസ്ഥാനത്തും ജില്ലകളിലുമായി സർക്കാർ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങൾക്കായുള്ള അവധികൾ സൺ‌ഡേ സ്കൂളുകൾ,ട്യൂഷൻ സെന്ററുകൾ,മദ്രസ്സകൾ , മത സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണെന്ന് ബാലവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പല സ്ഥാപനങ്ങളും ഈ നിയമം തെറ്റിച്ചു കൊണ്ട് പ്രവർത്തിക്കാറുണ്ട്. ഈ വിഷയം ഉന്നയിച്ചു കൊണ്ട് കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിൽ ബാലവകാശ കമ്മീഷൻ ചെയർമാന് നൽകിയ പരാതിയെ തുടർന്നാണ് നിയമ വശങ്ങൾ മുൻ നിർത്തി അദ്ദേഹം വസ്തുത […]

error: Protected Content !!