Kerala kerala

അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി; മകന് ആരെയും ആക്രമിക്കാന്‍ കഴിയില്ലെന്ന് ഷെമീന

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി. മകന്‍ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലില്‍ നിന്നും വീണുണ്ടായ അപകടമെന്ന മുന്‍മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഷെമീന. ആശുപത്രിയില്‍ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു. മകന്‍ അഫാനല്ല ആക്രമിച്ചതെന്നും കട്ടിലില്‍ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റെന്നുമാണ് ഷെമീന ഇന്നലെയും മൊഴി നല്‍കിയത്. മകന് മറ്റാരെയും ആക്രമിക്കാന്‍ കഴിയില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. കേസില്‍ […]

Kerala kerala

അഫാനെ കാണാന്‍ ആഗ്രഹമെന്ന് മാതാവ് ഷെമി

വെഞ്ഞാറമൂട്: സഹോദരനടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മാതാവ് ഷെമി. പ്രത്യേക സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന ഷെമിയെ കാണാനെത്തിയ ബന്ധുക്കളോടാണ് മകനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്. പ്രത്യേക സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന ഷെമിയുടെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. നാളെ വീണ്ടും ഷെമിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ശനിയാഴ്ച അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചിരുന്നു. ഷെമിക്ക് ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്. അതേസമയം, അഫാനെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് […]

kerala Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: കൊല്ലപ്പെട്ട ലത്തീഫിന്റെ ഫോണും തക്കോല്‍ക്കൂട്ടവും കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് തുടരുന്നു. കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിന്റെ ഫോണും തക്കോല്‍ക്കൂട്ടവും കണ്ടെത്തി. ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അഫാന്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നാണ് മൊഴി. ഫോണ്‍ വലിച്ചെറിഞ്ഞ സ്ഥലത്തും ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും പോലീസ് അഫാനുമായി ഇന്ന് തെളിവെടുപ്പ് നടത്തി. പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്.ചുള്ളാളത്തുള്ള ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ വീട്ടിലെത്തിക്കും. സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.കേസില്‍ മൂന്ന് […]

Kerala kerala

കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയില്‍ എത്തിച്ചു; പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി; അഫാനുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ചുറ്റിക വാങ്ങിയ വെഞ്ഞാറമൂടിലെ കടയില്‍ പ്രതിയെ എത്തിച്ചു. കടയുടമ അഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഫാന്‍ കൊലപ്പെടുത്തിയ പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ചുറ്റിക ഒളിപ്പിക്കാന്‍ ബാഗ് വാങ്ങിയ കടയിലെത്തിച്ചു. സ്ഥലത്ത് വന്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നു. വന്‍ പൊലീസ് സുരക്ഷയില്‍ ആണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, അന്വേഷണസംഘം പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ദിവസം, അഫാനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. അഫാന്റെ പെരുമലയിലെ […]

Kerala kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. പൂര്‍ണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ശാരീരിക പ്രശ്‌നങ്ങള്‍ മാറിയാല്‍ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. വെഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാകും പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും. അര്‍ബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാന്‍ തുടര്‍ച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നുമുണ്ടായ […]

kerala Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക കണ്ടെത്തല്‍; കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളെന്ന് ഡി വൈ എസ് പി

  • 25th February 2025
  • 0 Comments

തിരുവനന്തപുരം: കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ പുല്ലമ്പാറ അഫാന്‍ (23) ലഹരി ഉപയോഗിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ഡി.വൈ.എസ്.പി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തശ്ശിയും ഇളയ സഹോദരനുമടക്കം അഞ്ചുപേരെയാണ് അഫാന്‍ വെട്ടിക്കൊന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്നത് ബന്ധുക്കളുമായി സംസാരിച്ച ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെ 10 മണിമുതല്‍ വൈകീട്ട് നാലുമണിവരെ 6 മണിക്കൂറിനുള്ളിലാണ് പ്രതി 5 കൊലപാതകങ്ങള്‍ […]

error: Protected Content !!