വധ വധഗൂഢാലോചനാ കേസ്; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്
ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസിൽ തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. അഡ്വ.ഫിലിപ് ടി വർഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. നേരത്തെ, നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചെന്ന അതിജീവതയുടെ പരാതിയിൽ ദിലീപിന്റെ അഭിഭാഷകരായ അഡ്വ.ബി രാമൻപിള്ള, അഡ്വ.സുജേഷ് മേനോൻ, അഡ്വ.ഫിലിപ്പ് എന്നിവർക്ക് ബാർ കൗൺസിൽ നോട്ടീസ് അയച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്ന ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചത് അഭിഭാഷകന്റെ […]