ജയശങ്കറിനെ പുറത്താക്കിയത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തതിനാല്‍; സിപിഐ ജില്ലാ സെക്രട്ടറി പി രാജു
സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഡ്വ.എ ജയശങ്കറിനെ പുറത്താക്കിയത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തതുകൊണ്ടാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. ജയശങ്കറുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും പാര്‍ട്ടി നടപടിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും പി രാജു പ്രതികരിച്ചു. അതേസമയം ഇടതുപക്ഷ വിരുദ്ധ നിലപാടുകളാണ് ജയശങ്കര്‍ സ്വീകരിക്കുന്നതെന്ന് പാര്‍ട്ടി കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നതുകൊണ്ടാണ് അംഗത്വം പുതുക്കേണ്ടതെന്ന് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വക്കേറ്റ് എ.ജയശങ്കറിനെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും തന്റെ അസാന്നിധ്യത്തില്‍ […]

