അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി: ബി.ജെ.പി വക്താവിനെതിരെ കേസ്സെടുക്കണം: കെ.പി.എ മജീദ്
കോഴിക്കോട്: വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി ഗൗരവകരമാണെന്നും ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണനെതിരെ വധഭീഷണിക്ക് കേസെടുത്ത് നിയമത്തിന്റെ മുമ്പിലെത്തിക്കണമെന്നും മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിശ്വാത്തര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെ വരെ ചന്ദ്രനിലേക്ക് ആട്ടിയോടിക്കുമെന്ന ബി.ജെ.പി ധാഷ്ട്യം അങ്ങേയറ്റം അപലപനീയമാണ്. ജയ്ശ്രീറാം വിളിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും അക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന […]