രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ?നിങ്ങളുടെ പോക്കറ്റില്‍ രാവണന്റെ ചിത്രമുണ്ടോ? ‘ആദിപുരുഷി’ന് പിന്തുണ
ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ ആദിപുരുഷിൻറെ ടീസർ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്.ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇത് ഇടയാക്കിയിരുന്നു.സിനിമയ്‌ക്കെതിരേ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. നിലവാരമില്ലാത്ത വിഎഫ്എക്‌സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെ തോന്നുന്നുവെന്നതുമാണ് ഏറ്റവും പ്രധാന വിമര്‍ശനം. രാവണനെയും ഹനുമാനെയും അവതരിപ്പിച്ചിരിക്കുന്നത് വാസ്തവ വിരുദ്ധമായിട്ടാണെന്നും സിനിമ ബഹിഷ്‌കരിക്കണമെന്നുമാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. ഈ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന.ബിജെപി രാം കദം ചിത്രത്തിനെതിരേ രംഗത്ത് വന്നതിന് പിന്നാലെയാണ് നവനിര്‍മാണ്‍ സേന പിന്തുണയുമായി […]