ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്ക് കോവിഡ്
ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ക്വാറന്‌റീനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പനിയെ തുടര്‍ന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്ന് അദേഷ് ഗുപ്ത ട്വീറ്റ് ചെയ്തു.