Kerala

അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിൽ ചോർച്ച; ശ്വാസം മുട്ടി നഗരവാസികൾ

  • 1st April 2023
  • 0 Comments

കൊച്ചി: നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ച. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ചയാണ് കാരണം. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിനു സമാനമായ രൂക്ഷഗന്ധം പടർന്നു. അതേസമയം രാത്രി ഗന്ധം രൂക്ഷമായതോടെ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പാചകവാതകത്തിനു ഗന്ധം നൽകുന്ന ടെർട്ട് ബ്യൂട്ടൈൽ മെർക്കപ്റ്റൺ ആണ് ചോർന്നത്. രൂക്ഷഗന്ധം ഒഴിച്ചാൽ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.

National News

എൻഡിടിവി പ്രൊമോട്ടർ ഗ്രൂപ്പ് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധിക റോയിയും

  • 30th November 2022
  • 0 Comments

എൻഡിടിവിയിൽ നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു.എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർമാരായിരുന്നു പ്രണോയ് റോയിയും രാധിക റോയിയും.എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർആർപിഎൽ ഹോൾഡിങ്ങിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കൽവരയൻ എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.ചൊവ്വാഴ്ച നടന്ന ആർ.ആർ.പി.ആർ.എച്ചിന്‍റെ യോഗത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജിപ്രഖ്യാപനം. ആർ.ആർ.പി.ആർ.എച്ച് ബോർഡ് രാജി അംഗീകരിച്ചിട്ടുണ്ട്.എന്‍ഡിടിവിയില്‍ 26 ശതമാനം ഓഹരികള്‍ കൂടി […]

Kerala News

വിമാനത്താവള സ്വകാര്യവത്ക്കരണം: സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

  • 19th October 2020
  • 0 Comments

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് അനുവദിച്ച കേന്ദ്ര നടപടിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്കധികാരമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം .ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.എസ് ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് പ്രത്യേക ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹരജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹതയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

error: Protected Content !!