സുപ്രീംകോടതിയിലും രക്ഷയില്ല; നിയമോപദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവള കേസില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നു. സുപ്രീം കോടതിയെ സമീപിച്ചാലും വിധി അനുകൂലമായേക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് നടപടി. അതേസമയം ജീവനക്കാരുടെ സംഘടനയായ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സുപ്രീംകോടതി കോടതിയെ സമീപിക്കും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീം കോടതിയ സമീപിക്കാന്‍ അന്ന് തീരുമാനിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി […]