National

അദാനിക്ക് വമ്പൻ തിരിച്ചടി; ഫോബ്‌സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി

  • 27th January 2023
  • 0 Comments

ഫോബ്‌സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഏഷ്യയുടെ ശത കോടിശ്വരന്മാരുടെ പട്ടികയിൽ മുന്നിൽ നിന്നും ഏഴിലേക്കാണ് കൂപ്പുകുത്തിയത്. അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നു. അദാനിയുടെ ചില സ്റ്റോക്കുകൾ ദിവസത്തെ പരമാവധി നഷ്ടം നേരിട്ടു. ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് വ്യാപരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 874 […]

National

കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ട്; പിന്നാലെ അദാനി ​ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും വൻ നഷ്ടത്തിൽ

  • 27th January 2023
  • 0 Comments

വിവാദങ്ങൾക്കിടെ ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി. അദാനി ​​ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്നലെയും ഇന്നുമായി കനത്ത ഇടിവാണ് നേരിടുന്നത്. ​ഗ്രൂപ്പ് ഓഹരികൾ 20 ശതമാനമാണ് ഇടിഞ്ഞത്. തുടർഓഹരി സമാഹരണം തുടങ്ങാനിരിക്കെയാണ് അദാനി ​​ഗ്രൂപ്പ് വൻ ഇടിവ് നേരിടുന്നത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ആഭ്യന്തര വിപണിയിൽ സെൻസെക്സ് 600 പോയിന്റാണ് ഇടിഞ്ഞത്. 59,600 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോ​ഗമിക്കുന്നത്. നിഫ്റ്റിയിലും 600 പോയിന്റ് ഇടിവുണ്ടായിട്ടുണ്ട്. അദാനി ​ഗ്രൂപ്പ് വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ട് […]

Kerala

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം; സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക്, സർക്കാരിന് കത്ത് നൽകി അദാനി

  • 26th November 2022
  • 0 Comments

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തും. വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് വിന്യാസമാണുള്ളത്. പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു […]

Kerala

വിഴിഞ്ഞം തുറമുഖ നിർമ്മാണം; നൂറ് കോടിയുടെ നഷ്ടം, അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

  • 9th October 2022
  • 0 Comments

തിരുവനന്തപുരം: ലത്തീൻ സഭയുടെ സമരം മൂലം തടസ്സപ്പെട്ട വിഴിഞ്ഞം തുറമുഖ നി‍ർമ്മാണത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ച‍ർച്ച ചെയ്യാൻ അദാനി ഗ്രൂപ്പിനെ സ‍ർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവ‍ർകോവിലുമായി അദാനി പോർട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച ചർച്ച നടത്തുമെന്നാണ് സൂചന. സമരത്തിൻ്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന് യോഗം ചർച്ച ചെയ്യും. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം മൂലം 54 ദിവസമായി […]

Kerala News

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി

  • 29th August 2022
  • 0 Comments

വിഴിഞ്ഞം തുറമുഖപദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്നും ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാല്‍ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി […]

National News

കേന്ദ്രസേനയുടെ സംരക്ഷണം വേണ്ടെന്ന് സര്‍ക്കാര്‍, വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

  • 26th August 2022
  • 0 Comments

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിനെതിരെയായി സമരം തടയുന്നതിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും, നിര്‍മാണ കരാര്‍ കമ്പനി ഹോവെ എന്‍ജിനീയറിങ് പ്രൊജക്ട്‌സും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പൊലീസും സര്‍ക്കാരും നിഷ്‌ക്രിയത്വം പാലിക്കുകയാണ് എന്നു കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും […]

National News

അദാനി എയര്‍പോര്‍ട്ട് എന്ന ബോര്‍ഡ് തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ശിവസേന

  • 3rd August 2021
  • 0 Comments

മുംബൈയില്‍ എയര്‍പോര്‍ട്ടിന് സമീപത്ത് അദാനി എയര്‍പോര്‍ട്ടെന്ന് എഴുതിയ അടയാള ബോര്‍ഡ് തകര്‍ത്തത് ശിവസേന പ്രവര്‍ത്തകരാണെന്ന വാര്‍ത്ത നിഷേധിച്ച് ശിവസേന. കഴിഞ്ഞ ദിവസമായിരുന്നു അദാനി എയര്‍പോര്‍ട്ടെന്ന ബോര്‍ഡ് ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തത്. ശിവസേന എം പി അരവിന്ദ് സാവന്ദാണ് ബോര്‍ഡ് തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന വാദവുമായി രംഗത്തെത്തിയത്. എയര്‍പോര്‍ട്ടിന്റെ പേര് ഛത്രപതി ശിവാജി എയര്‍പോര്‍ട്ട് എന്നാണ്. അതിന് പകരം അവര്‍ അദാനി എയര്‍പോര്‍ട്ടെന്ന് എഴുതി. ഇതേ തുടര്‍ന്ന് രണ്ടോ മൂന്നോപേര്‍ നിയമവിരുദ്ധമായി ബോര്‍ഡ് നശിപ്പിച്ചെന്നുമാണ് അരവിന്ദ് സാവന്ദ് സംഭവം […]

National News

അദാനി ഗ്രൂപ്പിന് അപ്രതീക്ഷിത തിരിച്ചടി; കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെ ഓഹരിയിലും ഇടിവ്

  • 20th July 2021
  • 0 Comments

കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അദാനി ഗ്രൂപ്പിലെ ചില കമ്പനികള്‍ക്കെതിരെ സെബിയും റവന്യു ഇന്റലിജന്‍സും അന്വേഷണം നടത്തുന്നതായി വ്യക്തമാക്കിയതിന് പിന്നാലെ പുലിവാലുമായി ഗൗതം അദാനി. അന്വേഷണം നടത്തുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നതായാണ് റിപ്പോര്‍ട്ട്. സെബി ചട്ടങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ചില അദാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ച് സെബി അന്വേഷിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ അന്വേഷണം തുടങ്ങിയോ എന്ന കാര്യം വ്യക്തമല്ല. […]

Kerala News

‘കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്’; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

  • 20th January 2021
  • 0 Comments

അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ നീക്കം കുത്തകകളുടെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് വിമര്‍ശനം. ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. വിമാനത്താവളം കൈമാറ്റം സംബന്ധിച്ച അപ്പീല്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കെയാണ് നടപടി. കൈമാറ്റം വികസനത്തിനല്ല. നിയമ നടപടികള്‍ക്കായി സര്‍ക്കാര്‍ ചുമതലപ്പെട്ടത്തിയ അഭിഭാഷക സംവിധാനം ഫല പ്രദമാണ്. അവര്‍ ദുസ്വാധീനത്തിന് വഴങ്ങുന്നവരല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഭിഭാഷകന് അദാനിയുമായുള്ള ബന്ധം പിടി തോമസ് ചൂണ്ടിക്കാട്ടിയതിനായിരുന്നു […]

Kerala News

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; ഒപ്പിട്ടത് 50 വര്‍ഷത്തേക്കുള്ള കരാറില്‍

  • 19th January 2021
  • 0 Comments

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കി കരാര്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയുമാണ് കരാറില്‍ ഒപ്പിട്ടത്. അന്‍പത് വര്‍ഷത്തേക്കുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. വരുന്ന ജൂലായില്‍ വിമാനത്താവളം ഏറ്റെടുക്കും. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള തീരുമാനം നടപ്പിലാകുന്നത്. അദാനി ഗ്രൂപ്പുമായി വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ ഒപ്പുവച്ചെന്ന് കാണിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. ഇതോടൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി […]

error: Protected Content !!