അദാനി – രാഹുൽ ഗാന്ധി വിഷയം; സഭ നിർത്തി വച്ച് ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം
അദാനി- രാഹുൽ ഗാന്ധി വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വെച്ച് ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ കഴിഞ്ഞ ദിവസത്തെ പോലെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്നലെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അതെ സമയം, പേപ്പർ ചീന്തി അദ്ധ്യക്ഷ പീഠത്തിലേക്കെറിഞ്ഞ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും എന്നാണ് വിവരം. അച്ചടക്ക നടപടി നിർദ്ദേശം പ്രമേയമായി അവതരിപ്പിച്ചേക്കും. സഭാ സമ്മേളനത്തിന് മുൻപ് പ്രതിപക്ഷ […]
