അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം; ഇരുസഭകളും ബുധനാഴ്ച വരെ പിരിഞ്ഞു
അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിനം തന്നെ ഇരുസഭകളും തടസ്സപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളുടെ സീറ്റിൽ നിന്നും എഴുന്നേറ്റുനിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് ഇരുസഭകളും ബുധനാഴ്ച വരെ പിരിഞ്ഞത്. രാജ്യസഭയിൽ, അദാനി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് മല്ലികാർജുൻ ഖർഗെയുടെ ആവശ്യം ചെയർമാൻ തള്ളി. പിന്നീട് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളം ഉയർത്തിയതോടെ സഭ തടസപ്പെട്ടു. അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് […]