യുവതയുടെ കൈകളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഇന്ത്യയുടെ ഭാവി യുവതയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എസ്.എം.വി ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും നവോത്ഥാന മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ഭരണഘടനയുടെ സംരക്ഷണത്തിനായി ഇന്ത്യൻ ജനത പോരാടുകയാണ്. ഇതിൽ വിദ്യാർത്ഥികളുടെ പങ്ക് എടുത്തുപറയേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ നേട്ടങ്ങൾ കൊയ്യാനായി. പൊതുവിദ്യാലയങ്ങൾ മെച്ചപ്പെട്ടതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പുതിയതായി […]
