Entertainment News

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു, അനുശോചനമറിയിച്ച് സിനിമാ ലോകം

  • 29th June 2022
  • 0 Comments

തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. ബാംഗളൂരുവില്‍ സോഫ്റ്റ്വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു. 2009 ലാണ് മീനയും […]

Entertainment News

2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി;നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്

  • 6th January 2022
  • 0 Comments

നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്.രസകരമായ കുറിപ്പിലൂടെ താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്. ‘2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അതിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗ്രത പാലിക്കൂ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ.’–മീന കുറിച്ചു. അതേസമയം മീന പ്രധാനവേഷത്തിലെത്തുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ റിലീസിനൊരുങ്ങുകയാണ്. ദൃശ്യം 2വിനു ശേഷം മോഹൻലാലും […]

error: Protected Content !!