മകനെ എന്ന് അല്ലാതെ വിളിക്കാറില്ല; നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ അനുശോചിച്ച് വിനോദ് കോവൂർ
പ്രശസ്ത സിനിമ താരം കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ അനുശോചിച്ച് നടനും കുടുംബാംഗവുമായ വിനോദ് കോവൂർ.വർഷങ്ങൾക്ക് മുൻപ് നാടകങ്ങളിൽ ഒരുമിച്ച് സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. പെട്ടന്നുള്ള മരണവാർത്ത ഞെട്ടൽ ഉണ്ടാക്കിയെന്നും അദ്ദേഹം ജനശബ്ദത്തോട് പറഞ്ഞു.മകനെ എന്ന് മാത്രമേ വിളിക്കാറുള്ളുവെന്നും ഒരു ‘അമ്മ മകൻ ബന്ധമായിരുന്നു ഞങ്ങൾ തമ്മിലെന്നും വിനോദ് കോവൂർ അഭിപ്രായപ്പെട്ടു. വിനോദ് കോവൂരിന്റെ വാക്കുകൾ എം 80 മൂസയിൽ കദീസുമ്മ എന്ന കഥാപാത്രത്തെ എന്റെ നിർദ്ദേശ പ്രകാരമായിരുന്നു ശാരദേച്ചി ചെയ്തിരുന്നത്.കൂടാതെ ആറ് മാസം മുൻപ് അപർണ ഐ പി […]