നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച് ഹർജി ഹൈക്കോടതി തള്ളി. നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അവിടെ നിന്നും വിചാരണ മാറ്റേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് അതിജീവിതയുടെ ആവശ്യം തള്ളിയത്. ജഡ്ജി ഹണി എം വർഗീസിനെ വിശ്വാസമില്ല എന്നതടക്കമുള്ള വാദങ്ങളാണ് അതിജീവിത ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഹർജിയെ നടൻ ദിലീപ് ശക്തമായി എതിർത്തിരുന്നു. വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ […]


