Kerala News

നടിയെ ആക്രമിച്ച കേസ്; തനിക്കെതിരെ ഇപ്പോളും ഭീഷണി; ബാലചന്ദ്ര കുമാർ

  • 22nd July 2023
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വീണ്ടും പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാര്‍. ദിലീപ് കോടതിയിൽ നൽകിയത് തെറ്റായ വിവരങ്ങൾ ആണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ‘ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ […]

Kerala

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളി

  • 28th October 2022
  • 0 Comments

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും […]

Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

  • 11th October 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്ര കാലത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും. വിചാരണ നടപടികൾ നീണ്ടുപോകാതിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, […]

Kerala

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ രേഖകൾ ദിലീപിന്റേത് തന്നെയെന്ന് എഫ്എസ്എൽ റിപ്പോർട്ട്

  • 6th October 2022
  • 0 Comments

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അവസാന ഘട്ടത്തോട് കടക്കവെ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ രേഖകൾ ദിലീപിന്റേത് തന്നെയെന്ന് എഫ് എസ് എൽ റിപ്പോർട്ട്. സംവിധായകനും ദിലീപിന്റെ മുൻ സുഹൃത്തുമായ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനും മാധ്യമങ്ങൾക്കും കൈമാറിയ ശബ്ദസംഭാഷങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താൻ നേരത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഈ ശബ്ദ രേഖ ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാർ പുറത്ത് […]

Kerala News

അതിജീവിതക്കെതിരെ പറഞ്ഞ മന്ത്രിമാർ മാപ്പ് പറയണം; പ്രതിപക്ഷ നേതാവ്

അതിജീവിതക്കെതിരെ പറഞ്ഞ മന്ത്രിമാർ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇലക്ഷൻ കാലത്ത് അതിജീവിത എന്തിനാണ് കോടതിയിൽ പോയതെന്നാണ് നേതാക്കൾ ചോദിച്ചത്. ഇലക്ഷൻ ആയത് കൊണ്ടല്ല അവർ പോയത്, ഈ മാസം ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കണം എന്ന് കോടതി പറഞ്ഞ പശ്ചാത്തലത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പാതി വഴിയിൽ എത്തി നിൽക്കുകയൂം അന്വേഷണം മുന്നോട്ട് പോകാതെ നിൽക്കുകയും പ്രോസിക്യൂഷൻ തന്നെ നേരിട്ട് പറഞ്ഞ ആളുകളെ പോലും ചോദ്യം ചെയ്യാത്ത സാഹചര്യത്തിൽ […]

Kerala News

ഇ പി ജയരാജൻ അതി ജീവിതയെ അപമാനിച്ചു; നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാറിനെതിരെ പ്രതിപക്ഷ നേതാവ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചുവെന്നും കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും വി ഡി സതീശൻ പറഞ്ഞു സംസ്ഥാന സർക്കാറിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ അതിജീവിത നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടായെന്ന ഇ പി യുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടി ഹർജി നൽകിയതിൽ ഇ പി ക്ക് എന്തിനാണ് […]

Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്ത് 15-ാം പ്രതി; അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്തുള്ള അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി. ശരത്തിനെ 15-ാം പ്രതിയായാണ് ചേർത്തിരിക്കുന്നത്.നടിയെ ആക്രമിച്ച ദൃശങ്ങൾ ഉണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തുടരന്വേഷണത്തിലെ അന്തിമ റിപ്പോർട്ട് അടുത്ത ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ സമർപ്പിക്കും. ഈ മാസം 30 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം.തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ എട്ടാം പ്രതി കാവ്യ പ്രതിയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം നിർത്തുമെന്നും അന്വേഷണ […]

Kerala News

വധ ഗൂഢാലോചന കേസ്; ജാമ്യം ലഭിക്കാൻ ഇടപെട്ടിട്ടില്ല; നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ബാലചന്ദ്ര കുമാറിനെ അറിയാമെന്നും എന്നാൽ ജാമ്യം ലഭിക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞു. കോട്ടയത്ത് വെച്ച് നടന്ന മൊഴിയെടുപ്പ് ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ തന്റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിക്കര ബിഷപ്പ് ഇടപെട്ടുവെന്നും ഇതിന് പണം വേണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്ര കുമാർ ഭീഷണിപ്പെടുത്തിയെന്നുമാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചത്. ഇതിനായി […]

Kerala News

ഗൂഢാലോചന കേസ്; ഫോണിലെ തെളിവുകൾ നീക്കാൻ നിർദേശം നൽകി; ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേർക്കും

ദിലീപ് പ്രതിയായ വധ ഗൂഡാലോചന കേസിൽ അഭിഭാഷകരായ ഫിലിപ്പ് വർഗീസ് , സുജേഷ് എന്നിവരെ പ്രതി ചേർക്കും. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ നിർദേശിച്ചെന്ന സായി ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐ പി സി 302 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് പ്രതി ചേർക്കുക. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്ക്‌ കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ്‌ ശങ്കർ ആരോപിച്ചിരുന്നു. ഫോൺവിവരങ്ങൾ നശിപ്പിച്ചത്‌ […]

Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടിയായി എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

  • 19th April 2022
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിച്ചടിയായി എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി സിംഗിൾ ബെഞ്ച് . ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പുറപ്പെടുവിച്ചത്. ഇതോട് കൂടി നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം. നിലവിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ദിലീപിന് വിധി പ്രതിസന്ധിയാകും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാൻ സാധിക്കും. […]

error: Protected Content !!