Kerala News

നടിയെ ആക്രമിച്ച കേസ്;മാെഴി മാറ്റിയവരെ നിരീക്ഷിക്കാൻ പൊലീസ്

  • 11th January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിയ സംഭവം വിശദമായി പരിശോധിക്കാൻ പോലീസ്.20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്, നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്.ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും.ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചായിരുന്നു പോലീസ് സിനിമ താരങ്ങളില്‍ നിന്ന് ശേഖരിച്ച മൊഴി.എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ സമയത്ത് നടിയും […]

Kerala News

നടിയെ ആക്രമിച്ച കേസ്;സ്പെഷൽ പ്രോസിക്യൂട്ടർ രാജി വെച്ചു, വിചാരണ നിർത്തിവെക്കണമെന്ന ഹര്‍ജി ജനുവരിയിലേക്ക് മാറ്റി

  • 30th December 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജനുവരി 4 ലേക്ക് മാറ്റി. എറണാകുളം പ്രത്യേക കോടതിയാണ് കേസ് മാറ്റിയത്.കേസിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം നടന്നില്ല.സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തൽ അടിസ്ഥാനത്തിലാണ് നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. കൂടാതെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് […]

Kerala News

എന്തുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല ?ഡബ്ല്യൂ.സി.സിയുടെ ചോദ്യങ്ങൾ

  • 29th December 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ പുറത്തു വന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മലയാള സിനിമാ രം​ഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി.ഫേസ്ബുക്കിലൂടെയായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം.ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് എന്ന് ഇവർ ചോദിച്ചു.കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ […]

Kerala News

നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം

  • 15th November 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം.കേസിന്റെ വിചാരണ നീണ്ട് പോകുന്ന പശ്ചാത്തലത്തിലാണ് ജാമ്യം അനുവദിച്ചത്. 2017-മുതല്‍ റിമാൻഡിൽ കഴിയുന്ന മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികളായ പള്‍സര്‍ സുനി അടക്കം മൂന്നുപേർ ഇപ്പോഴും റിമാന്‍ഡിലാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ മണികണ്ഠന്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായിരുന്നു. മുന്‍പ് പല തവണ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ എന്നിവരാണ് വിചാരണത്തടവുകാരായി റിമാന്‍ഡിലുള്ളത്. 2017 ഫെബ്രുവരിയിൽ ​നെടുമ്പാശേരിക്കു സമീപം അത്താണിയിൽ […]

നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി

  • 26th November 2020
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിർദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും. കേസ് പരി​ഗണിക്കുന്ന വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ തിങ്കളാഴ്ച മുതലാണ് കേസ് വീണ്ടും അതേ വിചാരണക്കോടതി പരി​ഗണിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി മാറ്റണമെന്ന് കാണിച്ച സർക്കാരും നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. വിചാരണ സമയത്ത് ക്രോസ് […]

error: Protected Content !!