Kerala News

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി;ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

  • 25th August 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. നടി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി എന്ന പരാതിയിലാണ് പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരനുമായി പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ഇന്ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോർജിന്റെ കുടുംബവീട്ടിൽ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് […]

Kerala News

നടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് കോടതി,ഹര്‍ജിയില്‍ അടച്ചിട്ട മുറിയില്‍ വാദം

  • 22nd August 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ അടച്ചിട്ട മുറിയില്‍ വാദം കേൾക്കും,ജസ്റ്റിസ് കൗസർ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. സെഷൻസ് ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക […]

Kerala News

നടിയെ ആക്രമിച്ച കേസ്;കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി

  • 19th August 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി.കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നിന്നും എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് എതിരെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ആവശ്യം.ഇതോടെ അതിജീവിതയുടെ ഹര്‍ജി മറ്റൊരു കോടതി പരിഗണിക്കും. സെഷൻസ് ജ‍ഡ്ജ് ഹണി എം […]

Entertainment News

നടിക്കൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പമാണ്;അത് ആരുടെ ഭാഗത്താണെങ്കിലും അവർ ജയിക്കും: കുഞ്ചാക്കോ ബോബൻ

  • 7th August 2022
  • 0 Comments

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന ചോദ്യത്തിന് സത്യത്തിനൊപ്പം മാത്രമാണ് താനെന്ന് കുഞ്ചാക്കോ ബോബൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിജീവിതയ്ക്ക് ഒപ്പം എന്നതിനേക്കാൾ, എല്ലാക്കാലത്തും സത്യത്തിന് ഒപ്പം നിൽക്കുക എന്നതായിരുന്നു താൻ സ്വീകരിച്ച നിലപാടെന്നും നടൻ പറഞ്ഞു. സത്യം ആരുടെ കൂടെയാണോ അവർ ആത്യന്തികമായി വിജയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് […]

Kerala News

നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷനും അതിജീവിതയും അപേക്ഷ നൽകി

  • 6th August 2022
  • 0 Comments

നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് പ്രോസിക്യൂഷൻ. ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ അപേക്ഷ സമർപ്പിച്ചു. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചു. ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചു ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ പറയുന്നു. ഹണി എം. വർഗീസ് […]

Kerala News

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ല, വിചാരണ നടപടികൾ മാറ്റരുതെന്ന് അതിജീവിത

  • 4th August 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് മാറ്റരുതെന്ന് അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാട്ടി അക്രമത്തിനിരയായ നടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ മാസം രണ്ടിനാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് (ജുഡീഷ്യല്‍) അതിജീവിത അപേക്ഷ നല്‍കിയത്.കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. […]

Kerala News

നടിയെ ആക്രമിച്ച കേസ്; ചെമ്പൻ വിനോദും ആഷിഖ് അബുവും ഉൾപ്പടെ 102 സാക്ഷികൾ,ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശം

  • 23rd July 2022
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപ് ചോര്‍ത്തിയെന്നും എന്നാല്‍ അത് എവിടെനിന്നു കണ്ടെത്താനായിട്ടില്ലെന്നും പൊലീസിന്റെ അനുബന്ധ കുറ്റപത്രം.ദിലീപ് തെളിവ് നശിപ്പിക്കാൻ നീക്കം നടത്തി. ദിലീപ്-ബാലചന്ദ്രകുമാർ ബന്ധത്തിൽ തെളിവ് ലഭിച്ചു. പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ട്. പണമിടപാടിന് തെളിവ് ലഭിച്ചു’- ക്രൈംബ്രാഞ്ച് പറയുന്നു.പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി കുറ്റപത്രം ആരോപിക്കുന്നു. ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന സംശയവും കുറ്റപത്രത്തിലൂണ്ടെന്നാണ് അറിയുന്നത്. അനുബന്ധ കുറ്റപത്രത്തില്‍ ആഷിക് അബുവും ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു […]

Kerala News

‘കാവ്യയും മഞ്ജുവും സാക്ഷികള്‍’;അധിക കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

  • 22nd July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയും മുന്‍ ഭാര്യ മഞ്ജു വാര്യരും സാക്ഷികള്‍.ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. നടന്‍ ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേര്‍ത്തു. കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് അന്വേഷണ സംഘം അധിക കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.മതിയായ തെളിവുകള്‍ […]

Kerala News

വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്ത് ? അതിജീവതയ്ക്ക് കോടതിയുടെ വിമർശനം

  • 22nd July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം.വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നൽകി. ഇതോടെ അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. ഹർജിയിൽ ദിലീപിന്റെ ഭാഗം കൂടി കേൾക്കണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ കക്ഷി ചേർത്തു. കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി. അതേസമയം, നടിയെ ആക്രമിച്ച കേസിൽ […]

Kerala News

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കും;ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും

  • 19th July 2022
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അറിയിച്ചു. കേസിൽ വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ പ്രതിയാക്കും. ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നും സൂചനയുണ്ട്. തെളിവുകൾ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നതാണ് ദിലീപിനെതിരെ പുതിയതായി ചുമത്തുന്ന വകുപ്പുകള്‍. ശരത് പ്രതിയാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാവും കേസ് വീണ്ടും പരിഗണിക്കുക.കേസിന്‍റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അജകുമാറിനെ […]

error: Protected Content !!