നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി, തുടന്വേഷണത്തിന് സമയം നീട്ടി നല്‍കി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം നീട്ടി നല്‍കി ഹൈക്കോടതി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നല്‍കിയത്. ഒരുദിവസം പോലും സമയം അനുവദിക്കരുത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപഗത്താണ് തള്ളി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിരുന്നു. തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ടു പ്രതികള്‍ക്കുമെതിരെ നിരവധിയായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് […]