kerala Kerala

നടിയെ ആക്രമിച്ച കേസ്; മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരെ അതിജീവിത

  • 11th December 2024
  • 0 Comments

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹരജി നല്‍കി. വിചാരണ കോടതിയിലാണ് ഹരജി നല്‍കിയത്. കേസില്‍ പൊലീസ് വ്യാജതെളിവുകള്‍ ഉണ്ടാക്കി എന്ന് ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ ആരോപിച്ചിരുന്നു. കേസിലെ അന്തിമവാദം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു നടപടി. ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം […]

Kerala News

ദൃശ്യങ്ങൾ ചോർന്ന സംഭവം; അന്വേഷണം പൂർത്തിയായി, റിപ്പോർട്ടിൽ നടപടിയില്ല’; അതിജീവിത സുപ്രിംകോടതിയിലേക്ക്

  • 25th January 2024
  • 0 Comments

നടിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയായി. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണമാണ് പൂർണമായത്. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും അതിജീവിത ആരോപിക്കുന്നു.നടിയെ ആക്രമിച്ചത് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയതാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ ഉത്തരവിട്ടത്.എന്നാൽ അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിൽ കോടതി ഇതുവരെ കേസ് […]

Entertainment

നടി ശ്രുതി സുരേഷും പാൽതു ജാൻവറിന്റെ സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി

  • 11th September 2022
  • 0 Comments

നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി. നടി ശ്രുതി സുരേഷ് വിവാഹിതയായി. സൂപ്പർ ഹിറ്റ് ചിത്രമായ പാൽതു ജാൻവറിന്റെ സംവിധായകൻ കൂടിയാണ് സംഗീത്. ചിത്രത്തിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് ശ്രുതി ആയിരുന്നു. കരിക്ക് ഫ്ലിക്കിന്റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പര്‍ സിസേഴ്സ് തുടങ്ങിയ വെബ്‌സീരിസിലൂടെയാണ് ശ്രുതി സുരേഷ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇതിന് പിന്നാലെ ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അര്‍ച്ചന 31 നോട്ട് ഔട്ട്, സുന്ദരി […]

Entertainment News

അഭിനയം നിർത്തുന്നു;ആത്മീയതയിലേക്ക് നടി നൂപുർ അലങ്കാർ,ഇനി ഹിമാലയത്തില്‍ സന്യാസം

  • 20th August 2022
  • 0 Comments

അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി വിടുകയാണെന്നും പ്രഖ്യാപനവുമായി നടി നൂപുർ അലങ്കാർ.ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചനം അനുവദിച്ചെന്നും ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു.. ഷൂട്ടിങ് ഉപേക്ഷിച്ച നടി ഇപ്പോൾ ഹിമാലയ യാത്രയിലാണ്. ‘‘ആത്മീയതയോട് എനിക്കെപ്പോഴും ഇഷ്ടമുണ്ടായിരുന്നു. ‘അധ്യാത്മകത’ പിന്തുടരുന്നുമുണ്ടായിരുന്നു. പൂർണമായും ആത്മീയതയിലേക്ക് എന്നെ അർപ്പിക്കാനുള്ള സമയമായി’’– ഇടൈംസിനോട് നൂപുർ പറഞ്ഞു.27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്. ഇതില്‍ തന്നെ […]

National News

52 ലക്ഷത്തിന്റെ കുതിരയും 9 ലക്ഷത്തിന്റെ പൂച്ചയും സുകാഷ് ചന്ദ്രശേഖറിന്റെ സമ്മാനം; 200 കോടി രൂപയുടെ തട്ടിപ്പുകേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും പ്രതി

  • 17th August 2022
  • 0 Comments

215 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും ഇഡി പ്രതി ചേര്‍ത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാക്വിലിനെ നിരവധിത്തവണ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ 200 കോടി രൂപ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടിയെ ചോദ്യം ചെയ്യുകയും ഏഴ് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് 5.71 കോടി രൂപ മൂല്യം വരുന്ന […]

Kerala News

നടിയും മോഡലുമായ ഷഹന തൂങ്ങി മരിച്ചു; സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ചേവാ യൂരിൽ നടിയും മോഡലുമായ ഷഹനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജനലഴിയിൽ തൂങ്ങി നിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഷഹനയുടെ കുടുംബം ദുരൂഹത ആരോപിച്ചതിനാൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർഗോഡ് സ്വദേശിനിയാണ് ഷഹന . പണത്തിന് വേണ്ടി മകളെ നിരന്തരം ഭർത്താവ് സജാദ് ഉപദ്രവിച്ചിരുന്നെന്നും ആത്മഹത്യ ചെയ്യാൻ തക്ക യാതൊരു പ്രശ്നങ്ങളും തങ്ങളുടെ മകൾക്ക് ഇല്ലായിരുന്നെന്നും അത് കൊണ്ട് ഇത് കൊലപാതകം തന്നെ ആണെന്നും ശഹ്നയുടെ മാതാവ് പറഞ്ഞു. ഒന്നര വർഷമായി സജാദും […]

Entertainment News

ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്ന് എന്നെ മാറ്റി; കുറ്റാരോപിതൻ എന്നറിഞ്ഞത് മുതൽ സഹകരിച്ചിട്ടില്ല; ജോയ് മാത്യു

  • 12th January 2022
  • 0 Comments

അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവെച്ച് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഒട്ടേറെ പേർ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ വെറുതെ പോസ്റ്റ് പങ്കുവയ്‍ക്കുക മാത്രം ചെയ്യുന്നതിന് എതിരെ നടൻ ജോയ് മാത്യു രംഗത്ത് എത്തുകയും, ചെയ്തു. ഇരക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല’ എന്നാണ് ജോയ് മാത്യു കഴിഞ്ഞ ദിവസംഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് ഒട്ടേറെ’ വിമര്‍ശനം നേരിടുകയും ചെയ്‍തിരുന്നു. ‘നിങ്ങൾ ഒരു തുടക്കമാവട്ടെ‘, എന്നാണ് പലരും കമന്റ് ചെയ്തത്. […]

Entertainment News

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

  • 16th July 2021
  • 0 Comments

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന സുരേഖ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു. ഹിന്ദി നാടകങ്ങളിൽ നൽകിയ സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. അതിനുമുമ്പ് […]

കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  • 18th December 2020
  • 0 Comments

കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ വച്ച് യുവ നടിയെ ഇന്നലെ വൈകിട്ട് രണ്ട് പേർ അപമാനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകി. കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്നും നടി […]

News

നടി ശാരദ നായര്‍ അന്തരിച്ചു

  • 29th September 2020
  • 0 Comments

കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരപ്പിച്ച നടി ശാരദ നായര്‍ ( 92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍. 1998ല്‍ പുറത്തിറങ്ങിയ കന്മമദത്തിലെയും 1999ല്‍ പുറത്തിറങ്ങിയ ജയറാമിന്റെ പട്ടാഭിഷേകം സിനിമയിലും മുത്തശ്ശി വേഷം ശ്രദ്ധയിൽപെട്ടിരുന്നു. മഞ്ജു വാര്യരും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായ കന്മമദമെന്ന ചിത്രത്തില്‍ മഞ്ജുവിന്റെ മുത്തശ്ശി ആയാണ് ശാരദ നായര്‍ വേഷമിട്ടത്

error: Protected Content !!