National News

തമിഴ് വെട്രി കഴകം; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ദളപതി വിജയ്

  • 2nd February 2024
  • 0 Comments

തമിഴ് വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് നടൻ വിജയ്. 2026 നിയമസഭ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി രൂപീകരണം നടന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്.നേരത്തെ പാർട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര് നൽകുമെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ. എന്നാൽ തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന […]

National News

നടൻ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന; വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി ആയേക്കും

  • 26th January 2024
  • 0 Comments

തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങി ഇളയ ദളപതി വിജയ്. വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി ആയേക്കും. ഒരു മാസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയാനാണ് സാധ്യത. വിജയ്‌യുടെ അധ്യക്ഷ പദവി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായേക്കും. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച […]

Entertainment

വിജയ്‍യുടെ പാൻ ഇന്ത്യൻ ചിത്രം; നിർമാണം 300 കോടിക്ക് എന്ന് റിപ്പോർട്ടുകൾ

  • 26th September 2022
  • 0 Comments

തമിഴകത്തെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകരിൽ ഒരാളാണ് അറ്റ്‍ലി. ‘തെറി’, ‘മേഴ്‍സൽ’, ‘ബിഗിൽ’ എന്നീ വിജയ് ചിത്രങ്ങളിലൂടെ ആരാധകർക്ക് ആവേശം നൽകിയ സംവിധായകൻ. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ‘ജവാനാ’ണ് ഇപ്പോൾ അറ്റ്‍ലീ സംവിധാനം ചെയ്യുന്നത്. വിജയ്‍യുമായി അറ്റ്‍ലീ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്. വിജയ്‍യുടെ അറുപത്തിയെട്ടാം ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്‍ലീ ആയിരിക്കും. 300 കോടി ബജറ്റിലുള്ള പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് തെനണ്ടൽ ഫിലിംസ് ആയിരിക്കും. പ്രാഥമിക ചർച്ചകൾ തുടങ്ങി എന്നുമാണ് […]

Entertainment News

വോട്ട് ചെയ്യാനെത്തി വിജയ്;വളഞ്ഞിട്ട് മാധ്യമങ്ങളും ആരാധകരും,പോളിങ് ബൂത്തില്‍ തിരക്കോട് തിരക്ക് മാപ്പ് പറഞ്ഞ് താരം

  • 19th February 2022
  • 0 Comments

തമിഴ്‌നാട്ടിലെ നഗര പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ് ഇന്ന് രാവിലെ ബൂത്തിലെത്തിയിരുന്നു.മാധ്യമങ്ങളും ആരാധകരും അദ്ദേഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനായി തിങ്ങിക്കൂടിയതോടെ മറ്റ് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഉടന്‍ തന്നെ വിജയ് കൈകൂപ്പി ക്ഷമ ചോദിക്കുകയായിരുന്നു.വിജയ് ക്ഷമ ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വോട്ട് ചെയ്യുന്ന വിജയ്‌യുടെ ചിത്രങ്ങളും ധാരാളം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. വിജയ്യുടെ ഫാന്‍സ് അസോസിയേഷനും ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ ഇത്തവണത്തെ തദ്ദേശ […]

National News

‘റീൽ ഹീറോസ്” മാത്രമാകരുത്; വിജയ് യുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി ;ഒരു ലക്ഷം രൂപ പിഴയിട്ടു

  • 13th July 2021
  • 0 Comments

ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി വെട്ടിപ്പ് നടത്തിയ നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി.വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആവരുതെന്ന് വിമര്‍ശിച്ചു. ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു. സിമയിലെ സൂപ്പര്‍ ഹീറോകള്‍ നികുതി അടയ്ക്കാന്‍ […]

error: Protected Content !!