വിടചൊല്ലി നാട്, സംസ്കാരം ഇന്ന്; അന്ത്യവിശ്രമം ഇരിഞ്ഞാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ
തൃശൂർ: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെൻ്റിന് (75) വിടചൊല്ലി ജന്മനാട്. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിനു ശേഷം ഭൗതികദേഹം ഇന്നസെന്റിന്റെ ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ വസതിയിലെത്തിച്ചു. ഇരിഞ്ഞാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഇന്ന് രാവിലെ 10 മണിക്കു സംസ്കാരം നടക്കും. കൊച്ചി കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽനിന്ന് വിലാപയാത്രയായാണ് ഇന്നസെൻ്റിൻ്റെ ഭൗതികദേഹം ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പെടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു. മുഖ്യമന്ത്രി പിണറായി […]

