‘കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി’ : രാഷ്ട്രീയം വ്യക്തമാക്കി നടന് ദേവന്
നിലപാടും രാഷ്ട്രീയവും വ്യക്തമാക്കി നടന് ദേവന്. സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ നടന് ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും വ്യക്തമാക്കി. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് തന്നെ പ്രേരിപ്പിച്ചതെന്നും നടന് ദേവന് പറഞ്ഞു. പുതുതായി രൂപീകരിക്കുന്ന നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ദേവന് ഇടതു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയന്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് […]